കണ്ണിൽക്കണ്ടവരെ ഓടിച്ചിട്ട് കടിച്ചു, കണ്ണൂരിനെ ഭീതിയിലാക്കി തെരുവുനായുടെ പരാക്രമം; 30 ഓളം പേർക്ക് പരി​ക്ക്, കുട്ടികൾ മുതൽ വയോധികർ വരെയുള്ളവർക്ക് കടിയേറ്റു

കണ്ണൂർ: കണ്ണൂർ നഗരത്തിൽ ഭീതി പരത്തി തെരുവുനായുടെ അക്രമണം. 30 ഓളം പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ആൾത്തിരക്കേറിയ കണ്ണൂർ പുതിയ ബസ്റ്റാൻഡ്, എസ്.ബി.ഐ പരിസരം, പ്രഭാത് ജങ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ തെരുവുനായ ആളുകളെ ഓടിച്ചിട്ട് കടിച്ചത്.

പ്ലസ് വൺ വിദ്യാർത്ഥി നീർക്കടവിലെ അവനീത് (16), ഫോർട്ട് റോഡ് ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരൻ കൂത്തുപറമ്പിലെ സിബിൻ(32), മുഴപ്പിലങ്ങാട് സ്വദേശി അബ്ദുൽനാസർ(63), തളിപ്പറമ്പിലെ ഗണേഷ് കുമാർ (55), കാങ്കോലിലെ വിജിത്ത് (33), തമിഴ്നാട് ചിന്നസേലം സ്വദേശി ഭാഗ്യരാജ് (35), മുണ്ടേരിയിലെ റാഷിദ (22), അഞ്ചരക്കണ്ടിയിലെ റജിൽ (19), എസ്.ബി.ഐ ജീവനക്കാരൻ രജീഷ് (39), എറണാകുളം സ്വദേശി രവികുമാർ (40), കണ്ണപുരത്തെ ശ്രീലക്ഷ്മി (22), കുറുവ വട്ടക്കുളത്തെ അജയകുമാർ (60), വാരം സ്വദേശി സുഷിൽ (30), കൂത്തുപറമ്പിലെ സഹദേവൻ (61), കീഴറയിലെ ഹമീദ് (70), രാമന്തളിയിലെ പവിത്രൻ (71), കടമ്പൂരിലെ അശോകൻ (60), നായാട്ടുപാറ സ്വദേശി സീന (52), കൂത്തുപറമ്പിലെ മനോഹരൻ (66), പുതിയതെരുവിലെ വിജിന (37), കൊട്ടിയൂരിലെ സാജു (65), വിദ്യാർഥിനി കാഞ്ഞങ്ങാട്ടെ ലെനന്ദന (21), മണിക്കടവിലെ ജിനോ (46) തുടങ്ങി 28 പേർക്കാണ് കടിയേറ്റത്. ഇവർ ജില്ലാശുപത്രിയിൽ ചികിത്സ തേടി. ഭൂരിഭാഗം പേർക്കും കാലിനാണ് കടിയേറ്റത്. കാലത്ത് പരാക്രമം തുടങ്ങിയ നായ് ഉച്ചകഴിഞ്ഞും പലയിടങ്ങളിലായി സഞ്ചരിച്ച് യാത്രികരെ കടിച്ചു കീറുകയായിരുന്നു.

Tags:    
News Summary - Over 30, injured in stray dog attack kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.