ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റിനു വകയിരുത്തിയ 73 കോടിയിൽ ചെലവഴിച്ചത് അഞ്ച് കോടി

തിരുവനന്തപുരം: 2024-25 സാമ്പത്തിക വർഷം ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിനു വകയിരുത്തിയ 73,63,00,000 രൂപയിൽ നാളിതുവരെ ചെലവഴിച്ചത് 5,94,94,376 രൂപയെന്ന് മന്ത്രി വി. അബ്ദുറഹിമാൻ നിയമസഭയെ അറിയിച്ചു. ഇതിൽ സ്കോളർഷിപ്പുകൾ അനുവദിക്കാനുള്ള നടപടികൾ നടന്നു വരുന്നുവെന്നും മന്ത്രി നിയമസഭയിൽ കുറുക്കോളി മൊയ്തീന് മറുപടി നൽകി.

2024-25 സാമ്പത്തിക വർഷം ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിനു സാമ്പത്തിക വകയിരുത്തിയ Rഈ സാമ്പത്തിക വർഷം പൂർണമായും ചെലവഴിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. സ്കോളർഷിപ്പുകൾ വിതരണെ ചെയ്തിട്ടില്ലെന്നാണ് മന്ത്രി നൽകിയ അനുബന്ധ വിശദാശംങ്ങൾ വ്യക്തമാക്കുന്നത്.

ന്യൂനപക്ഷ മതവിഭാഗത്തിലെ ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിലേക്ക് വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് (മാർഗദീപം) 20 കോടി രൂപയിൽ ഒരു പൈസ ചെലവഴിച്ചില്ല. തുപോലെ പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് അവാർഡ് (യു.ജി-പി.ജി) അവാർഡ്-7.14 കോടി, പ്രധാനമന്ത്രി ജൻവികാസ് കാരിക്രം (40 ശതമാനം എസ്.എസ് ) -16 കോടി, ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിധവകൾക്കുള്ള സ്വയംതൊഴിൽ പദ്ധതി -അഞ്ച് കോടി, എ.പി.ജെ അബ്ദുൽ കലാം സ്കോളർഷിപ്പിന് 82 ലക്ഷം, കാലിക്കറ്റ് സർവകലാശാലയുടെ കീഴിൽ ഒരു ന്യൂനപക്ഷ ഗവേഷണ സ്ഥാപനം സ്ഥാപിക്കൽ 10 ലക്ഷം തുടങ്ങിവയിൽ സർക്കാർ ഇതുവരെ ഒരു പൈസ ചെലവഴിച്ചില്ലെന്നാണ് അനുബന്ധത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 

Tags:    
News Summary - Out of the 73 crore allocated to the Directorate of Minority Welfare, 5 crore was spent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.