Posted On
date_range Updated On
date_range കേരള കോൺഗ്രസിന് മറ്റു പാർട്ടികളിൽ നിന്ന് ക്ഷണമുണ്ട് –കെ.എം മാണി
കോട്ടയം: കേരള കോൺഗ്രസ് (എം)ന് മറ്റു പാർട്ടികളിൽ നിന്ന് ക്ഷണമുണ്ടെന്ന് കെ.എം മാണി. മുന്നണി വിട്ടശേഷം കോൺഗ്രസ് തന്നെ തങ്ങളെ മുന്നണിയിലേക്ക് ക്ഷണിച്ചതാണ്. മറ്റു പാർട്ടികളും ക്ഷണിച്ചിട്ടുണ്ട്. ക്ഷണത്തിെൻറ അഭാവം കേരള കോൺഗ്രസിനില്ല. തങ്ങൾക്ക് ആേരാടും വിരോധമോ അമിത താത്പര്യമോ ഇല്ല.
ഉമ്മൻ ചാണ്ടിയെ കണ്ടപ്പോൾ തമാശ പങ്കുവെച്ചതാണ്. അതൊന്നും ഗൗരവമായി ചർച്ച ചെയ്യേണ്ട ആവശ്യമില്ല. നല്ല തുഴച്ചിൽകാരാണെന്ന് പറഞ്ഞതിന് തങ്ങൾ രണ്ടു പേരും നന്നായി രാഷ്ട്രീയം കളിച്ച് പരിചയിച്ചവരാണ് എന്നർഥമേയുള്ളുവെന്നും കെ.എം മാണി പറഞ്ഞു.
നേരത്തെ, ഉമ്മൻ ചാണ്ടിയും താനും നല്ല വള്ളം കളി വിദഗ്ദരാണെന്ന് മാണിയും എങ്കിൽ ഒന്നിച്ചു തുഴയാമെന്ന് ഉമ്മൻ ചാണ്ടിയും പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.