ഒരുമനയൂരിൽ സി.പി.എമ്മിൽ പൊട്ടിത്തെറി; രാജിവെക്കുകയാണെന്നറിയിച്ച്​ പഞ്ചായത്തംഗത്തിൻ്റെ ശബ്ദ സന്ദേശം

ചാവക്കാട്: പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ ബാക്കിയിരിക്കേ ഒരുമനയൂരിൽ സി.പി.എമ്മിൽ പൊട്ടിത്തെറി. രാജിവെക്കുകയാണെന്നറിയിച്ച്​ പഞ്ചായത്തംഗത്തിൻ്റെ ശബ്ദ സന്ദേശം വൈറലാകുന്നു. ഒരുമനയൂർ പഞ്ചായത്തംഗവും മുൻ പഞ്ചായത്ത് പ്രസിഡൻ്റുമായ കെ.എം. കയ്യുമ്മ ടീച്ചറിൻ്റെ ശബ്ദ സന്ദേശമാണ്​ പ്രചരിക്കുന്നത്.

13 അംഗ പഞ്ചായത്തിൽ ഇത്തവണ എട്ട് സീറ്റുകൾ നേടിയാണ് എൽ.ഡി.എഫ് ഭരണം നേടിയത്​. എട്ടിൽ മൂന്ന് സി.പി.ഐക്കും ബാക്കി അഞ്ച് സി.പി.എമ്മിനുമാണ്. എന്നാൽ മുന്നണി ധാരണയനുസരിച്ച് സി.പി.ഐക്ക് പ്രസിഡൻ്റ് പദവി നൽകുന്നതാണ് കയ്യുമ്മ ടീച്ചർ പ്രതിഷേധിക്കാൻ കാരണം. ഇവർ നേരത്തെ ഒരുമനയൂർ പഞ്ചായത്തിലും ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിലും പ്രസിഡൻറായിരുന്നു. ആ നിലയിൽ ഇപ്രാവശ്യം ഒരുമനയൂരിൽ വീണ്ടും പ്രസിഡൻ്റ് ഇവർ തന്നെയായിരിക്കുമെന്ന് പ്രചാരമുണ്ടായിരുന്നു. 

മുമ്പ് മുസ്ലിം ലീഗിലായിരിക്കേയാണ് കയ്യുമ്മ ടീച്ചർ പാർട്ടി വിട്ട് സി.പി.എമ്മിലെത്തിയത്. കയ്യുമ്മ ടീച്ചറുടെ നിലപാട് എൽ.ഡി.എഫ് കേന്ദ്രങ്ങളിൽ വലിയ ഞെട്ടലാണുണ്ടാക്കിയിട്ടുള്ളത്. കേരള കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ് അവർ.

കയ്യുമ്മ ടീച്ചറുടെ ശബ്​ദ സന്ദേശം:


Tags:    
News Summary - orumanayur lb election updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.