മാതൃക സഹപാഠികളെ ദേവലോകത്ത് ആദരിക്കും

കോട്ടയം: കോഴിക്കോട് പറമ്പിൽക്കടവ്​ എം.എം.എം യു.പി സ്കൂൾ ഏഴാം ക്ലാസ്​ വിദ്യാർഥിയും ഭിന്നശേഷിക്കാരനുമായ എം.എം. അനുഗ്രഹിനെയും സഹപാഠി ഫാത്തിമ ബിസ്​മിയെയും മലങ്കര ഓർത്തഡോക്​സ്​​ സഭ ആദരിക്കും. സെറിബ്രൽ പാൾസി ബാധിച്ച് നടക്കാൻ കഴിയാതായ അനുഗ്രഹിനെ സ്​കൂളിൽ എല്ലാ കാര്യങ്ങളിലും സഹായിക്കുന്നത്​ ഫാത്തിമയാണ്. ഇവരുടെ സൗഹൃദത്തെക്കുറിച്ചറിഞ്ഞ് ഒാർത്ത​േഡാക്​സ്​ സഭ അധ്യക്ഷൻ മാർത്തോമ പൗലോസ്​ ദ്വിതീയൻ കാതോലിക്ക ബാവ അവരെ സന്ദർശിച്ചിരുന്നു.

മഠത്തിപറമ്പിൽ മണികണ്​ഠൻ-സുധ ദമ്പതികളുടെ മകനാണ്​ അനുഗ്രഹ്. പൂതങ്ങര മുഹമ്മദാലി-നസീമ ദമ്പതികളുടെ മകളാണ് ഫാത്തിമ. ഇൗ മാസം 15ന്​ ഉച്ചക്ക്​ രണ്ടിന്​ കോട്ടയം ദേവലോകം കാതോലിക്കേറ്റ്​ അരമന ഓഡിറ്റോറിയത്തിൽ വിദ്യാർഥി പ്രതിഭകളെ ആദരിക്കുന്ന ചടങ്ങിൽ ബസേലിയോസ്​ മാർത്തോമ പൗലോസ്​ ദ്വിതീയൻ കാതോലിക്ക ബാവ അധ്യക്ഷത വഹിക്കും. മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. അനുഗ്രഹിനും ഫാത്തിമക്കും അഞ്ചുലക്ഷം രൂപയുടെ സമ്മാനം ക​ാതോലിക്ക ബാവ നൽകും.  

Tags:    
News Summary - Orthodox Sabha will Honored Kozhikode Natives MM Anugrah and Fatima Bismi -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.