ന്യൂഡൽഹി: കുമ്പസാരത്തിെൻറ പേരിൽ യുവതിയെ പീഡിപ്പിച്ച കേസിൽ ഓർത്തഡോക്സ് വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ ജസ്റ്റിസുമാരായ എ.കെ. സിക്രി, അശോക് ഭൂഷൺ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് വിധിപറയാൻ മാറ്റി. പ്രതികളുടെ ആവശ്യം അംഗീകരിച്ച് അടച്ചിട്ട കോടതിമുറിയിൽ വാദംകേട്ട സുപ്രീംകോടതി, വിധി പറയുംവരെ വൈദികരെ അറസ്റ്റ് ചെയ്യുന്നത് വിലക്കുകയും ചെയ്തു.
കേസിലെ ഒന്നാം പ്രതി ഫാദർ എബ്രഹാം വർഗീസ്, നാലാം പ്രതി ജോസ് കെ. ജോർജ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് സുപ്രീംകോടതി തീർപ്പാക്കുക. വിധി വരുന്നതുവരെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതും സുപ്രീംകോടതി വിലക്കി. പ്രതികളുടെ കുടുംബ പശ്ചാത്തലം പരിഗണിച്ച് രഹസ്യമായി വാദം കേൾക്കണമെന്ന വൈദികരുടെ ആവശ്യത്തെ സംസ്ഥാന സർക്കാർ എതിർത്തില്ല. ഇതേത്തുടർന്നാണ് ജസ്റ്റിസുമാരായ എ.കെ. സിക്രി, അശോക് ഭൂഷൺ എന്നിവർ അഭിഭാഷകരെ മാത്രം കയറ്റി ചേംബറിൽ വാദം കേട്ടത്. വൈദികരെ കസ്റ്റിഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും ജാമ്യം നൽകരുെതന്നും സംസ്ഥാന സർക്കാർ ബോധിപ്പിച്ചിരുന്നു.
1998 മുതലുള്ള സംഭവങ്ങളാണ് കേസിന് ആസ്പദമായി പറയുന്നത്. എന്നാല്‍, 2018 വരെ പരാതിക്കാരി ബലാത്സംഗ ആരോപണം ഉന്നയിച്ചിട്ടില്ല. യുവതി നല്കിയ സത്യവാങ്മൂലത്തിലും പീഡിപ്പിച്ചതായി ആരോപണമില്ല. അവരുടെ വാദം കണക്കിൽ എടുത്താൽപോലും പീഡനക്കുറ്റം നില നിൽക്കില്ലെന്നും ഒന്നാം പ്രതിയുടെ ജാമ്യാപേക്ഷയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.