Posted On
date_range Updated On
date_range പള്ളിത്തർക്ക നിയമ നിർമാണം; എം.വി. ഗോവിന്ദനുമായി ഓർത്തഡോക്സ് സഭാ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി
കോട്ടയം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി ഓർത്തഡോക്സ് സഭാ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി കോട്ടയത്ത് എത്തിയപ്പോൾ വെള്ളിയാഴ്ച രാത്രിയായിരുന്നു കൂടിക്കാഴ്ച.
പള്ളിത്തർക്ക നിയമ നിർമാണത്തിലെ അതൃപ്തി സഭാ പ്രതിനിധികൾ എം.വി. ഗോവിന്ദനെ അറിയിച്ചു. ഓർത്തഡോക്സ് സഭക്ക് അനുകൂലമായി സുപ്രീം കോടതി അന്തിമവിധി പ്രഖ്യാപിച്ച വിഷയത്തിൽ സർക്കാർ ഇടപെടൽ നീതിയല്ല. മറുവിഭാഗം കോടതി ഉത്തരവ് അംഗീകരിക്കുകയാണ് വേണ്ടത്. പള്ളിത്തർക്ക നിയമനിർമാണത്തിൽനിന്ന് പിന്മാറണമെന്നും സഭാ നേതൃത്വം ആവശ്യപ്പെട്ടു.
രാവിലെ വിഷയത്തിൽ സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി ഓർത്തഡോക്സ് സഭ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.