കോട്ടയം: സഭ തർക്കത്തിൽ സമവായ ചർച്ചകളെന്ന സർക്കാർ നിലപാട് തള്ളി ഓർത്തഡോക്സ് സഭ. വിധി നടപ്പാക്കിക്കൊണ്ടുമാത്രമേ പ്രശ്നപരിഹാരം പാടുള്ളൂവെന്നാണ് സുപ്രീംകോ ടതിയുടെ അന്തിമവിധി. ഇതിനെ മറികടന്നുകൊണ്ടുള്ള പരിഹാരശ്രമങ്ങളോ സമാന്തര വ്യവസ ്ഥകളോ സർക്കാർതലത്തിൽ സ്വീകരിക്കാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടു ണ്ട്. ഈ സാഹചര്യത്തിൽ സമവായചർച്ചകളിൽ പങ്കെടുക്കാൻ മലങ്കര ഓർത്തഡോക്സ് സഭക്ക് നിയമപരമായ തടസ്സമുണ്ടെന്ന് സഭ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ പ്രസ്താവയിൽ അറിയിച്ചു.
യാതൊരു ഉപാധിയും കൂടാതെ സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാറിന് ഭരണഘടനാപരമായ ബാധ്യതയുണ്ട്. എന്നാൽ, ഇതിനുപകരം ചർച്ചകളും സമവായശ്രമങ്ങളും നടത്തുന്ന സർക്കാർ നിലപാട് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വിധി നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണോ ചർച്ചകളും സമവായശ്രമങ്ങളുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സഭയുടെ നിലപാട് ഉപസമിതിയുടെ ചുമതലയുള്ള മന്ത്രി ഇ.പി. ജയരാജനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
സുപ്രീംകോടതിയിൽനിന്ന് ആവർത്തിച്ചുണ്ടായിട്ടുള്ള വിധികളുടെയും അവയെ ആധാരമാക്കി ഹൈകോടതി പുറപ്പെടുവിച്ചിട്ടുള്ള വിധിന്യായങ്ങളുടെയും അടിസ്ഥാനത്തിൽ പരേതരുടെ സംസ്കാരം സംബന്ധിച്ച് മലങ്കര സഭ നിലപാടുകൾ വ്യക്തമാക്കിയിട്ടുണ്ട്. സഭാവിശ്വാസികളുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്ന സ്ഥലമാണ് സെമിത്തേരി. ഇങ്ങനെയുള്ള സെമിത്തേരിയിൽ സഭാവിശ്വാസികളെ അടക്കം ചെയ്യുന്നതിന് മലങ്കര ഓർത്തഡോക്സ് സഭ യാതൊരു തടസ്സവും ഉന്നയിച്ചിട്ടില്ല.
സഭയുടെ ഭരണക്രമം അനുസരിച്ച് സഭാഭരണഘടന പ്രകാരം ഇടവക മെത്രാപ്പോലീത്തായാൽ നിയമിക്കപ്പെടുന്ന വികാരിക്ക് മാത്രമേ കർമങ്ങൾ നടത്താൻ അധികാരമുള്ളു. ഇത് അട്ടിമറിക്കാനാണ് ശ്രമം നടക്കുന്നതെന്നും അഡ്വ. ബിജു ഉമ്മൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.