തിരുവനന്തപുരം: കഴിഞ്ഞ ഒന്നരവർഷത്തെ എല്ലാ പട്ടയങ്ങളും സബ് രജിസ്റ്റർമാർക്ക് അയക്കാൻ ഉത്തരവ്. എറണാകുളം ഭൂപരിഷ്കരണ സ്പെഷ്യൽ തഹസിൽദാർക്കെതിരെ മുഖ്യമന്ത്രിക്ക് അഡ്വക്കേറ്റ് സോളമൻ വർഗീസ് നൽകിയ പരാതിയിന്മേലാണ് നിർദേശം. ഈ കഴിഞ്ഞ ഒന്നരവർഷത്തെ എല്ലാ പട്ടയങ്ങളും (1600 എണ്ണത്തോളം ഉണ്ട്) എറണാകുളം ജില്ലയിലെ സബ് രജിസ്ട്രാർക്ക് അയക്കാനാണ് പരാതിയിൽ ആവശ്യപ്പെട്ടത്.
സംസ്ഥാന ലാൻഡ് ട്രൈബ്യൂണലുകൾ അനുവദിക്കുന്ന ക്രയസർട്ടിഫിക്കറ്റുകളുടെയും മിച്ചഭൂമി പതിവ് നടത്തുമ്പോൾ തഹസിൽദാർ അനുവദിക്കുന്ന പട്ടയങ്ങളുടെയും പകർപ്പ് ബന്ധപ്പെട്ട സബ് രജിസ്റ്റർ അയച്ചു നൽകാൻ സംസ്ഥാന ലാൻഡ് ബോർഡ് കാര്യാലയത്തിൽ നിന്ന് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഈ സർക്കുലറും തുടർ നിർദേശങ്ങളും തൃപ്പൂണിത്തറ ലാൻഡ് ട്രൈബ്യൂണലിലെ ഭൂപരിഷ്കരണ സ്പെഷ്യൽ തഹസിൽദാരുടെ കാര്യാലയം പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
2023 ഒക്ടോബർ അഞ്ച് മുതൽ നാളിതുവരെ അനുവദിച്ച ക്രയസർട്ടിഫിക്കറ്റുകളുടെ പകർപ്പും തുടർ അനുവദിക്കുന്നതിന്റെയും പകർപ്പും ലാൻഡ് ഹോർഡ് സർക്കുലറിൽ നിർദേശിച്ച പ്രകാരം ബന്ധപ്പെട്ടവർക്ക് അയച്ചുകൊടുക്കണമെന്നാണ് നിർദേശം.
2021 ഫെബ്രുവരി 17ന് ലാൻഡ് ബോർഡ് ഇത് സംബന്ധിച്ച് സർക്കുലർ പുറപ്പെടുവിച്ചത്. സർട്ടിഫിക്കറ്റിലൂടെയും മിച്ചഭൂമി പതിവ് പട്ടയത്തിലൂടെയും ഭൂമിയുടെ അവകാശം ലഭിച്ച ആളുകൾക്ക് ബുദ്ധി ഉണ്ടാകുന്നത് ഒഴിവാക്കാനാണ് സർക്കുലർ പുറപ്പെടുവിച്ചത്.
അനുവദിക്കുന്ന ക്രയസർട്ടിഫിക്കറ്റിന്റെ പകർപ്പ് ലാൻഡ് ട്രൈബ്യൂണലും മിച്ചഭൂമി പതിവ് നടത്തുമ്പോഴുള്ള പട്ടയ പകർപ്പ് ബന്ധപ്പെട്ട തഹസിൽദാരും, ഭൂമി സ്ഥതി ചെയ്യുന്ന സ്ഥലത്തെ സബ് രജിസ്ട്രാർക്ക് 1908ലെ ഇന്ത്യൻ രജിസ്ട്രേഷൻ നിയമത്തിന്റെ വകുപ്പ് 89( 5) പ്രകാരം തുടർനടപടി സ്വീകരിക്കുന്നതിനായി അയച്ചുകൊടുക്കണം എന്നായിരുന്നു ഉത്തരവ്. സർക്കുലറിന്റെ പകർപ്പ് കലക്ടർമാർക്കും ലാൻഡ് റവന്യൂ ട്രൈബ്ല്യൂണലുകൾക്കും രജിസ്ട്രേഷൻ വകുപ്പിനും അയച്ചു കൊടുത്തിരുന്നു. അത് ഒന്നാം പുസ്തകത്തിൽ ഫയൽ ചെയ്യുന്നതിന് രജിസ്റ്ററിങ് ഓഫീസർമാരെ അധികാരപ്പെടുത്തിയാണ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക് ഉത്തരവിട്ടത്. തൃപ്പൂണിത്തറ ലാൻഡ് ട്രൈബ്യൂണലിലെ ഭൂപരിഷ്കരണ സ്പെഷ്യൽ തഹസിൽദാരുടെ കാര്യാലയം ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കണമെന്നാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.