കോഴിക്കോട് : കോവിഡും ലോക്ക്ഡൗണും പ്രളയവും പരിഗണിച്ച് വിളനാശത്തിനായി ഓഫ് ലൈനായി അപേക്ഷ നൽകിയ എടത്വാ കൃഷിഭവന്റെ കീഴിലെ കർഷകർക്ക് ആനുകൂല്യം നൽകാൻ കൃഷിവകുപ്പിന്റെ ഉത്തരവ്. കൃഷിഭവന്റെ കീഴിലുള്ള ഒമ്പത്, 10 വാർഡുകളിലെ കർഷകരായ പി.എം.ചെറിയന്റെ 350 വും, ജോസഫ് ഫ്രാൻസിസിന്റെ 400 വും സജിയുടെ 500 വും വാഴകൾ 2021ലെ വെള്ളപ്പൊക്കത്തിൽ പൂർണായി നിശിച്ചിരുന്നു.
ദുരുതാശ്വാസ ക്യാമ്പിലായതിനാൽ ഈ കർഷകർക്ക് ഓൺലൈനായി അപേക്ഷ നൽകാൻ കഴിഞ്ഞില്ല. ഓഫ് ലൈനായി കൃഷി ഓഫിസർക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. ഇവർക്ക് അർഹമായി നഷ്ടപരിഹാരം നൽകണമെന്ന് കൃഷി ഡയറക്ടറും ശുപാർശ നൽകി. അതിന്റെ അടിസ്ഥാനത്തിലാണ് ഇവർക്ക് അർഹമായി നഷ്ടപരിഹാരം നൽകാൻ ഉത്തരവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.