Posted On
date_range Updated On
date_range എറണാകുളത്തെ വിവിധ റവന്യൂ ഓഫിസുകളിൽ പരിശോധന നടത്താൻ ഉത്തരവ്
തിരുവനന്തപുരം : എറണാകുളം ജില്ലയിലെ വിവിധ റവന്യൂ ഓഫിസുകളിൽ പരിശോധന നടത്താൻ ഉത്തരവ്. ജില്ലയിലെ വിവിധ റവന്യൂ ഓഫിസുകളിൽ 2023 ആഗസ്റ്റ് 18, 19 തീയതികളിൽ റവന്യൂ സെക്രട്ടേറിയറ്റ് പരിശോധനാ വിഭാഗം പരിശോധന നടത്താൻ തീരുമാനിച്ചത്.
ഈ പരിശോധന നടത്തുന്നതിനായി ഉദ്യോഗസ്ഥരുടെ പ്രത്യേക ടീം രൂപീകരിച്ചാണ് ഉത്തരവ്. റവന്യു ജോയിന്റ് സെക്രട്ടറി ജെ. ബിജു, അണ്ടർ സെക്രട്ടറി എസ്. ബിനുരാജ്, സെക്ഷൻ ഓഫീസർ വിനു വി.ഗോപാൽ, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ എസ്. നിഷാദ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.