കടൽക്ഷോഭം: നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ​ നോട്ടീസ്​

തിരുവനന്തപുരം: സംസ്ഥാനത്തെ തീരദേശ മേഖല അനുഭവിക്കുന്ന കടൽക്ഷോഭ പ്രശ്​നത്തിൽ നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ​ നോട്ടീസ്​. കടൽക്ഷോഭത്തിൽ തകർന്ന തീരദേശമേഖലക്ക്​ അടിയന്തര സഹായം നൽകണമെന്നാണ്​ പ്രതിക്ഷത്തി​െന്‍റ ആവശ്യം. പി.സി വിഷ്​ണുനാഥ്​ എം.എൽ.എയാണ്​ നോട്ടീസ്​ നൽകിയത്​. തീരദേശത്തെ ജനങ്ങൾ കടലിനും കോവിഡിനും ഇടയിലാണെന്നും പി.സി വിഷ്​ണുനാഥ്​ പറഞ്ഞു. അടിയന്തര പ്രമേയത്തിന്​ അനുമതി നിഷേധിച്ചതിനെ തുടർന്ന്​ പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.

അഞ്ച്​ വർഷം കൊണ്ട്​ കടലാക്രമണ പ്രശ്​നത്തിൽ ശാശ്വത പരിഹാരം കാണുമെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. ജിയോ ട്യൂബിന്‍റെ കാര്യത്തിൽ രണ്ടഭിപ്രായം ഉയർന്നുവന്നിട്ടുണ്ട്​. ശംഖുമുഖത്തെ തീരശോഷണത്തിൽ ഫലപ്രദമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാല്​ വർഷത്തിനകം 5000 കോടിയുടെ കടലാക്രമണ പ്രതിരോധ പദ്ധതി നടപ്പാക്കുമെന്ന്​ മന്ത്രി കെ. കൃഷ്​ണൻകുട്ടി വ്യക്​തമാക്കി.

തീരശോഷണം നേരിടാൻ പഞ്ചായത്ത്​ അടിസ്ഥാനത്തിൽ ധനസഹായം അനുവദിക്കും. കിഫ്​ബിക്ക്​ കീഴിൽ സുസ്ഥിര പദ്ധതി തുടങ്ങിയെന്നും മന്ത്രി കൃഷ്​ണൻകുട്ടി പറഞ്ഞു. ഒന്നരമാസത്തിനകം ചെല്ലാനത്തെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്ന്​ മന്ത്രി സജി ചെറിയാനും. ചെല്ലാനത്തെ മാതൃക ഗ്രാമമായി ഏറ്റെടുക്കും. 100 മീറ്റർ ജിയോ ട്യൂബ്​ ഇടുന്ന പ്രവർത്തനങ്ങൾ ആഗസ്​റ്റിൽ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Opposition's urgent motion notice in the Assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.