ചക്രസ്തംഭന സമരത്തിൽ നിന്നൊഴിഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

തിരുവനന്തപുരം: ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംഘടിപ്പിച്ച ചക്രസ്തംഭന സമരത്തിൽ നിന്നൊഴിഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ചക്രസ്തംഭന സമരത്തിൽ തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പങ്കെടുക്കുമെന്നായിരുന്നു കോൺഗ്രസ് അറിയിച്ചിരുന്നത്. എന്നാൽ പ്രതിപക്ഷ നേതാവ് സമരത്തിൽ പങ്കെടുത്തില്ല.

ചക്രസ്തംഭന സമരം നടക്കുന്ന സമയത്ത് പ്രതിപക്ഷ നേതാവ് നിയമസഭയിലായിരുന്നു. മുല്ലപ്പെരിയാർ പോലെ ഗൗരവമുള്ള വിഷയമാണ് സഭയിൽ ചർച്ച ചെയ്യുന്നത്. ഇവിടെ താൻ തന്നെ വേണ്ടേ എന്നും സമരത്തിന് കെ.പി.സി.സി അധ്യക്ഷൻ ഉണ്ടല്ലോ എന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ മറുപടി. സമരത്തിന് പിന്തുണയുണ്ടോ എന്ന ചോദ്യത്തിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മറുപടി പറഞ്ഞില്ല.

വഴി തടഞ്ഞുള്ള സമരത്തോട് വ്യക്തിപരമായി എതിർപ്പാണെന്ന് വി.ഡി സതീശൻ നേരത്തേ വ്യക്തമാക്കിയിട്ടുളളതാണ്. കഴിഞ്ഞ ആഴ്ച കോൺഗ്രസ് നടത്തിയ വഴിതടയൽ സമരത്തിനിടെ ജോജു പ്രതിഷേധമായി വന്നപ്പോഴും, വ്യക്തിപരമായി താന്‍ വഴിതടയല്‍ സമരത്തിന് എതിരാണ് എന്നായിരുന്നു വി.ഡി സതീശൻ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്.

Tags:    
News Summary - Opposition leader VD Satheesan quits the strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.