കർഷക സമരത്തെക്കുറിച്ച്​ പ്രതിപക്ഷം മിണ്ടാത്തത്​ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി കൂട്ടുകച്ചവടമുള്ളതിനാൽ -എ. വിജയരാഘവൻ

തിരുവനന്തപുരം: തദ്ദേശ സ്​ഥാപനങ്ങള​ിലേക്ക്​ നടക്കുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി കൂട്ടുക്കച്ചവടമുള്ളതിനാലാണ്​ പ്രതിപക്ഷം കർഷക സമരത്തെക്കുറിച്ച്​ ഒരക്ഷരം മിണ്ടാത്തതെന്ന്​ സി.പി.എം ആക്​ടിങ്​ സെക്രട്ടറിയും എൽ.ഡി.എഫ്​ കൺവീനറുമായ എ. വിജയരാഘവൻ. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടന്നുവരുന്ന അനിശ്ചിതകാല സമരം ഉദ്​ഘാടനം ചെയ്​ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർഷക സമരത്തെക്കുറിച്ച്​ 19 യു.ഡി.എഫ്​ എം.പിമാർ ഒരക്ഷരം മിണ്ടിയിട്ടില്ല. ബി.ജെ.പി വോട്ട്​ കി​ട്ടേണ്ടതിനാൽ തിങ്കളാഴ്​ച കൂടി മി​ണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർഷകരുടെ ​പ്രതിഷേധത്തിന്​ മുമ്പിൽ കേന്ദ്രസർക്കാറിന്​ നിയമം പിൻവലിക്കേണ്ടിവരും. ഉപഭോക്തൃ സംസ്​ഥാനമായ കേരളത്തിൽ ശക്തമായ പ്രതിഷേധം ഉയ​േരണ്ടതു​ണ്ടെന്നും എ. വിജയരാഘവൻ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.