തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീലിനെ നിയമസഭയിൽ ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഭാ നടപടികൾ ബഹിഷ്കരിച്ച് പുറത്തെത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മന്ത്രി ജലീലിെൻറ ഒൗദ്യോഗിക പരിപാടികളും ബഹിഷ്കരിക്കുമെന്ന് ചെന്നിത്തല അറിയിച്ചു.
ബന്ധു നിയമനത്തിൽ മറുപടി പറഞ്ഞ മന്ത്രി ജലീൽ കുറ്റം സമ്മതിച്ച രീതിയിലാണ് പ്രസംഗിച്ചത്. അഴിമതിക്ക് മറുപടി പറയാതെ ആദരണീയനായ പാണക്കാട് തങ്ങളെ പോലും അപമാനിക്കാനാണ് ജലീൽ ശ്രമിച്ചത്.യൂത്ത് ലീഗ് നേതാക്കൾ ഉന്നയിച്ച ആരോപണം അക്ഷരം പ്രതി ശരിയാണെന്നും ചെന്നിത്തല പറഞ്ഞു.
സഭാ നടപടികളോട് സഹകരിക്കാമെന്ന് അറിയിച്ചിട്ടും മന്ത്രിമാർ അടക്കമുള്ളവർ പ്രതിപക്ഷത്തെ പ്രകോപിപ്പിക്കുകയാണ് ഉണ്ടായതെന്നും ചെന്നിത്തല ആരോപിച്ചു.
പ്രതിപക്ഷാംഗങ്ങളുടെ പ്രസംഗം തടസപ്പെടുത്താൻ മന്ത്രിമാർ ശ്രമിച്ചതായി എം.കെ മുനീർ ആരോപിച്ചു. ബന്ധുനിയമനത്തെ ചൊല്ലി ഭരണപക്ഷവുമായുണ്ടായ വാക്കേറ്റത്തെ തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.