ചട്ടം മറികടന്ന് ബി.ജെ.പിക്ക്‌ സംസാരിക്കാൻ അവസരം നൽകിയെന്ന്; സഭയിൽ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: നിയമസഭയിൽ ചട്ടം മറികടന്ന് ബി.ജെ.പിക്ക്‌ സംസാരിക്കാൻ അവസരം നൽകിയെന്നാരോപിച്ച് പ്രതിപക്ഷ ബഹളം. വാക്ക് ഔട്ട്‌ പ്രസംഗത്തിൽ പ്രതിപക്ഷ കക്ഷി നേതാക്കൾ സംസാരിച്ച് തീരും മുമ്പ് ബി.ജെ.പി കക്ഷി നേതാവ് ബി.ബി ഗോപകുമാറിന് സ്പീക്കർ അവസരം നൽകിയതാണ് പ്രതിഷേധത്തിനിടയാക്കിയത്. അടിയന്തര പ്രമേയത്തിന് അനുമതി ആവശ്യപ്പെടുന്ന കക്ഷികൾക്ക് വാക്ക് ഔട്ട്‌ പ്രസംഗത്തിന് അവസരം നൽകുക എന്നതാണ് സഭാചട്ടം. എന്നാൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സംസാരിച്ച ഉടനെ ബി.ജെ.പി കക്ഷി നേതാവ് ബി.ബി ഗോപകുമാർ എഴുന്നേറ്റു. അപ്പോൾ തന്നെ സഭ ചട്ടം ചൂണ്ടിക്കാട്ടി സി.പി.ഐ അംഗം രാജൻ എഴുന്നേറ്റു. രാജന്റെ പ്രസംഗശേഷമാണ് ബി.ജെ.പി കക്ഷി നേതാവ് ബി.ബി ഗോപകുമാറിന് സ്പീക്കർ അവസരം നൽകിയത്.

ഗോപകുമാർ പ്രസംഗം ആരംഭിച്ച ഉടനെ പുതിയ അംഗം എന്ന നിലയിൽ ചട്ടവും കീഴടക്കവും തൽക്കാലം ഒഴിവാക്കുന്നുവെന്ന് സ്പീക്കർ അറിയിച്ചു. സഭ ഹാളിലേക്ക് മടങ്ങിയെത്തിയ പ്രതിപക്ഷം ഇതോടെ ബഹളം ആരംഭിച്ചു. കീഴ്വഴക്കമായി കാണരുതെന്നും, ആദ്യമായി സഭയിലെത്തിയ ആളെന്ന നിലയിൽ ഉദാരമനസ്കത വേണ്ടെയുന്നുമായിരുന്നു സ്പീക്കറുടെ മറുപടി. എന്നാൽ പിന്നീട് സംസാരിക്കാൻ ഒരുങ്ങിയ വി.മുരളീധരനെ ചട്ടങ്ങൾ വിശദീകരിച്ച് സ്പീക്കർ തടഞ്ഞു.

ചരിത്രത്തിൽ ആദ്യമായി കേരള നിയമസഭയിൽ ബി.ജെ.പിക്ക് മുറി അനുവദിച്ചു. നിയമസഭാ മന്ദിരത്തിലെ 303ാം നമ്പർ മുറിയാണ് ബി.ജെ.പിയുടെ പാർലമെന്ററി പാർട്ടി ഓഫീസായി അനുദിച്ചത്. 

Tags:    
News Summary - Opposition creates ruckus in the House, alleging that BJP was given a chance to speak in violation of the rules

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.