മുഖ്യമന്ത്രിയുടെ ​പ്രഖ്യാപനം തട്ടിപ്പെന്ന്​ പ്രതിപക്ഷം; കരിനിയമം പിൻവലിക്കും വരെ പ്രതിഷേധം

തിരുവനന്തപുരം: വിവാദമായ പൊലീസ്​ നിയമ ഭേദഗതി പിൻവലിക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചെങ്കിലും പ്രതിഷേധവുമായി മുന്നോട്ടുപോകാൻ പ്രതിപക്ഷം. കരിനിയമം പിൻവലിക്കും വരെ പ്രതിഷേധം തുടരും. ഇതി​െൻറ ഭാഗമായി സംസ്​ഥാനത്തെ എല്ലാ വർഡുകളിലും നവംബർ 25ന്​ പ്രതിഷേധ ധർണ നടത്തുമെന്ന്​ യു.ഡി.എഫ്​ കൺവീനർ എം.എം. ഹസ്സൻ അറിയിച്ചു.

​പൊലീസ്​ നിയമത്തിൽ വരുത്തിയ ഭേദഗതി നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ ​പ്രഖ്യാപനം ജനങ്ങളെ വിഡ്ഡികളാക്കുന്നതും നിയമവിരുദ്ധവുമാണ്​. ഓർഡിനൻസിൽ ഗവർണർ​ ഒപ്പിട്ടതോടെ അത്​ നിയമമായി കഴിഞ്ഞു. അത്​ നടപ്പാക്കില്ലെന്ന്​ പറയുന്നത്​ നിയമലംഘനമാണ്​.

ഓർഡിനൻസ് പൂർണമായും​ പിൻവലിക്കണമെന്നാണ്​ യു.ഡി.എഫി​െൻറ ആവശ്യം​. ഭേദഗതി​ പിൻവലിക്കാനുള്ള തീരുമാനം എടുക്കേണ്ടത്​ മന്ത്രിസഭയാണ്​. തുടർന്ന്​ ഗവർണർ ഒപ്പിട്ടാൽ മാത്രമാണ്​ ഇത്​ പിൻവലിക്കാനാവൂ.

എല്ലാവരുടെയും അഭിപ്രായം കേട്ട്​ നിയമസഭയിൽ ചർച്ചചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളെ വിഡ്ഡികളാക്കുന്നതിന്​ തുല്യമാണ്​. തൽക്കാലം മുഖംരക്ഷിക്കാനാണ്​ ഇങ്ങനെ പറയുന്നത്​. കാബി​നറ്റ്​ ചേർന്ന്​ നിയമം പിൻവലിക്കും വരെ കരിനിയമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കും.

മുഖ്യമന്ത്രി നി​യമോപദേശം തേടാതെയാണ്​ പ്രഖ്യാപനം നടത്തിയതെന്ന്​ സംശയമുണ്ടെന്നും എം.എം. ഹസ്സൻ പറഞ്ഞു. നിയമഭേദഗതി പിൻവലിച്ച മുഖ്യമന്ത്രിയുടെ നിലപാട്​​ തട്ടിപ്പാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയും ആരോപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.