Posted On
date_range Updated On
date_range എൽ.ഡി.എഫിനെതിരെ വികസന വിരോധികൾ ഒന്നിക്കുന്നു -പിണറായി വിജയൻ
കണ്ണൂർ: എൽ.ഡി.എഫിനെതിരെ വികസന വിരോധികൾ ഒന്നിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തെ കുറിച്ച് ആരും ചർച്ച ചെയ്യുന്നില്ല. ഓരോ മണിക്കൂറിലും വിവാദങ്ങൾ ഉണ്ടാക്കുകയാണ് ചെയ്യുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.
രാജ്യത്ത് ഏറ്റവും കുറവ് അഴിമതി കേരളത്തിലാണ്. കൈക്കൂലി കൂടുതലുള്ളത് രാജസ്ഥാനിലാണ്. അഴിമതി തടയുന്നതിൽ കേരളം മുന്നിൽ നിൽക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.
സംസ്ഥാനത്ത് യു.ഡി.എഫ്-ബി.ജെ.പി ഐക്യം നേരത്തെ തുടങ്ങി. കിഫ്ബിയെ അട്ടിമറിക്കുമെന്ന് പറഞ്ഞത് യു.ഡി.എഫ് കൺവീനറാണ്. ആദായ നികുതി വകുപ്പിനെ പോലും ഇതിന് ഉപയോഗിക്കുകയാണെന്നും പിണറായി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.