Posted On
date_range Updated On
date_range മുല്ലപ്പള്ളി സ്ഥാനാർഥിയാകേണ്ട എന്ന അഭിപ്രായം വ്യക്തിപരം -ലീഗ് ജില്ല സെക്രട്ടറി
മേപ്പാടി: കൽപറ്റ മണ്ഡലത്തിൽ മുല്ലപ്പള്ളിയുടെ സ്ഥാനാർഥിത്വം ആവശ്യമില്ല എന്ന നിലയിൽ താൻ പ്രകടിപ്പിച്ച അഭിപ്രായം പൊതുവികാരപ്രകടനമെന്ന നിലയിലാണെന്ന് മുസ്ലിംലീഗ് ജില്ല സെക്രട്ടറി യഹ്യഖാൻ തലയ്ക്കൽ. കൽപറ്റ മണ്ഡലം ലീഗിന് അവകാശപ്പെട്ടത് എന്ന അഭിപ്രായവും ലീഗണികളുടെ പൊതുവികാരമാണ്.
മുല്ലപ്പള്ളി സ്ഥാനാർഥിയായി വന്നാൽ അംഗീകരിക്കില്ല എന്നു പറഞ്ഞിട്ടില്ല. പാർട്ടിയിൽ ഉയർന്നു വന്ന അഭിപ്രായമാണ് പറഞ്ഞത്. പുറമെനിന്നുള്ള ഒരാൾ സ്ഥാനാർഥിയാകുന്നതിലെ അനൗചിത്യം ചൂണ്ടിക്കാണിച്ചു എന്നു മാത്രം. ലീഗിെൻറ ഔദ്യോഗിക നിലപാട് പ്രഖ്യാപിക്കേണ്ട ആൾ താനല്ലെന്നും യഹ്യഖാൻ 'മാധ്യമ'ത്തോട് പ്രതികരിച്ചു. സീറ്റ് കോൺഗ്രസിനാണെങ്കിൽ സ്ഥാനാർഥിയെ തീരുമാനിക്കേണ്ടതും കോൺഗ്രസാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.