തിരുവനന്തപുരം: ലഹരിമരുന്നുകളുടെ വിൽപനയും, വ്യാപനവും, ഉപയോഗവും തടയാൻ ആഭ്യന്തര വകുപ്പ് ആവിഷ്കരിച്ചു നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ടി’ന്റെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിളിച്ചു ചേർക്കുന്ന വിവിധ രാഷ്ട്രീയ പാർട്ടികളുടെ വിദ്യാർത്ഥി യുവജന സംഘടനാ നേതാക്കളുടെ യോഗം ബുധനാഴ്ച നടക്കും.
ഉച്ചക്ക് രണ്ടു മണിക്ക് സെക്രട്ടറിയേറ്റിലെ സൗത്ത് കോൺഫറൻസ് ഹാളിലാണ് യോഗം. പൊതു വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ധീൻ യോഗത്തിൽ സംബന്ധിക്കും.ലഹരി മരുന്നുകൾക്കെതിരെയുള്ള പോരാട്ടത്തിൽ വിദ്യാർഥി യുവജന സംഘടനകളുടെ പൂർണ പിന്തുണയും സജീവ പങ്കാളിത്തവും ഉറപ്പ് വരുത്താനുള്ള ചർച്ചകൾ യോഗത്തിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.