Posted On
date_range Updated On
date_range മദ്യശാലകൾ തുറക്കാമെങ്കിൽ ആരാധനാലയങ്ങളും തുറക്കാം- കെ. മുരളീധരൻ
കോഴിക്കോട്: മദ്യശാലകൾ തുറക്കാമെങ്കിൽ ആരാധനാലയങ്ങളും തുറക്കാമെന്ന് കെ. മുരളീധരൻ എം.പി. ആരാധനാലയങ്ങളിൽ ഭക്തർക്ക് വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തണമെന്നും മുരളീധരൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ അനുവാദമുണ്ടെങ്കിൽ പ്രവാസികളുടെ ക്വാറന്‍റീൻ ചെലവ് യു.ഡി.എഫ് ഏറ്റെടുക്കാൻ തയാറാണ്. എന്നാൽ ഇതിനുവേണ്ടി ചെക്കുമായി കലക്ട്രേറ്റിൽ കയറിയിറങ്ങി നടക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വെർച്വൽ ക്യൂ സംവിധാനം വഴി ഇന്നുമുതൽ സംസ്ഥാനത്ത് മദ്യവിൽപന പുനരാരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുരളീധരന്‍റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.