തീരദേശത്ത് ജനം തെരുവിലിറങ്ങിയത്​ സഹികെട്ട് -ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: തീരദേശത്ത് ജനങ്ങള്‍ തെരുവിലിറങ്ങിയത്​ സഹികെട്ടാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തീരദേശത്തെ ജനങ്ങൾക്ക് അടിന്തര സഹായമെത്തിക്കണമെന്ന് അവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തെഴുതി. 

നഗരത്തില്‍നിന്ന്​ വ്യത്യസ്തമായി അന്നന്ന് അവശ്യസാധനങ്ങള്‍ വാങ്ങുന്നവരാണ് തീരദേശത്തുള്ളത്. അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാതെയാണ് സര്‍ക്കാര്‍ പൊടുന്നനെ നിയന്ത്രണം കൊണ്ടുവന്നത്. കടലില്‍ പോകാനോ മീന്‍ പിടിക്കാനോ മീന്‍ വിൽക്കാനോ പറ്റാത്ത ഗുരുതര സാഹചര്യമാണ്​. 

അവശ്യസാധനങ്ങള്‍ ലഭിക്കാതെ ജനം വീര്‍പ്പുമുട്ടുന്നു. ചികിത്സയും ഭക്ഷണം പോലും കൃത്യമായി ലഭിക്കുന്നില്ല. ട്രിപ്ള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച തിരുവനന്തപുരം നഗരത്തിലും തീരദേശത്തും കര്‍ശന നിയന്ത്രണമുള്ള മറ്റു മേഖലകളിലും സര്‍ക്കാറി​​​െൻറ അടിയന്തര ഇടപെടല്‍ വേണം. 

സൗജന്യ റേഷന്‍ വിതരണം, വിവിധ സാമൂഹിക ക്ഷേമപെന്‍ഷനുകളുടെ വിതരണം, മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ഉള്‍പ്പെടെ വരുമാനം ലഭിക്കാത്ത എല്ലാ കുടുംബങ്ങള്‍ക്കും 1000 രൂപ വീതം ധനസഹായം എന്നിവ ഉടനടി നടപ്പാക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

Latest Video:

Full View
Tags:    
News Summary - oommenchandy about costal area protest -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.