ഉമ്മന്‍ ചാണ്ടിക്കെതിരെ മൊഴി നല്‍കിയതിന്  ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ജോസ് കുറ്റ്യാനി

കൊച്ചി: സോളാര്‍ അന്വേഷണ കമീഷന്‍ മുമ്പാകെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ മൊഴി നല്‍കിയതിന് തന്നെ മൊബൈല്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് മുന്‍ എം.എല്‍.എ ജോസ് കുറ്റ്യാനി. തനിക്ക് അറിയാവുന്ന ആളാണിതെന്ന് മനസ്സിലായെന്നും കമീഷന്‍ ആവശ്യപ്പെട്ടാല്‍ ആരെന്ന് രഹസ്യമായി പറയാമെന്നും കുറ്റ്യാനി വ്യക്തമാക്കി. മൊഴി നല്‍കിയ സി.എല്‍. ആന്‍ോ, മല്ളേലില്‍ ശ്രീധരന്‍ നായര്‍ എന്നിവര്‍ക്കെതിരെയും ഇത്തരം ഭീഷണി വിളികള്‍ വന്നതായി തനിക്കറിയാമെന്നും കമീഷന്‍ മുമ്പാകെ കുറ്റ്യാനി പറഞ്ഞു. 
 

Tags:    
News Summary - oommen chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.