ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത് ശ്രദ്ധ തിരിക്കാനുള്ള സി.പി.എം-ബി.ജെ.പി തന്ത്രമെന്ന് ഉമ്മൻചാണ്ടി

തൃശൂർ: സ്വർണക്കടത്ത് കേസിലെ കേന്ദ്ര ഏജൻസികളുടെ ഗൂഢാലോചനയെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത് ജനങ്ങളുടെ ശ്രദ്ധതിരിച്ചുവിട്ട് കാര്യം നടത്താനുള്ള സി.പി.എം-ബി.ജെ.പി തന്ത്രമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പിണറായി വിജയന് തുടർഭരണവും ബി.ജെ.പിക്ക് സീറ്റുകളും വേണം. അതിന് വേണ്ടി ഏത് കൂട്ടുക്കെട്ടുമുണ്ടാക്കും. രണ്ട് കൂട്ടരുടേതും രക്ഷപ്പെടാനുള്ള ശ്രമമാണ്. കിഫ്ബി അന്വേഷണത്തിൽ കേന്ദ്രസർക്കാറിന് ആത്മാർഥതയില്ലെന്നും ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ റേറ്റ് കുറച്ച് കാണിക്കാൻ സർവേകൾ ശ്രമിച്ചതായി ഉമ്മൻചാണ്ടി പറഞ്ഞു. ചെന്നിത്തല ഉന്നയിക്കുന്ന കാര്യങ്ങൾ ജനങ്ങൾ വിശ്വിക്കുന്നില്ലെന്ന ധാരണയുണ്ടാക്കാൻ ശ്രമിച്ചു. സി.പി.എമ്മിന്‍റെ പി.ആർ ഏജൻസികളാണ് സർവേക്ക് പിന്നിൽ.

സ്വയം വിശ്വാസ്യതയില്ലെന്ന് കാണിക്കുകയാണ് സർവേയിലൂടെ പി.ആർ. ഏജൻസികൾ. സ്വാനാർഥി നിർണയത്തിന് മുൻപുള്ള സർവേകൾ എങ്ങനെ ശരിയാകുമെന്നും ഉമ്മൻചാണ്ടി ചോദിച്ചു. എന്നാൽ, സർവേകളെ പൂർണമായി തള്ളിക്കളയുന്നില്ലെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.

Tags:    
News Summary - Oommen Chandy said that the announcement of the judicial inquiry was a CPM-BJP ploy to divert attention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.