ഉമ്മൻ ചാണ്ടി വിഴിഞ്ഞം യാഥാർഥ്യമാക്കാൻ പരിശ്രമിച്ചയാളാണ്, അന്ന് എതിർത്ത സി.പി.എം ഇന്ന് കൂടെ നിൽക്കുന്നു -വി. മുരളീധരൻ

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർഥ്യമാക്കാൻ പരിശ്രമിച്ചയാളാണെന്നും അന്ന് എതിർത്ത സി.പി.എം ഇന്ന് കൂടെ നിൽക്കുന്നുവെന്നും ബി.ജെ.പി നേതാവ് വി. മുരളീധരൻ. വിഴിഞ്ഞം കരാർ ഒപ്പിട്ട ചടങ്ങിൽ ഗൗതം അദാനിക്കൊപ്പം ബി.ജെ.പി അധ്യക്ഷനായിരുന്ന താൻ പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാ സർക്കാറുകളും അവരുടെ കാലത്ത് പദ്ധതികൾ നാട്ടിൽ നടപ്പാക്കാറുണ്ട്. തങ്ങളാണ് ചെയ്തതെന്ന് സ്വഭാവികമായും പറയാം. അതിൽ ഒരാൾ ക്രെഡിറ്റ് എടുക്കുകയോ ഒരാളുടെ പങ്കില്ലെന്ന് പറയുന്നതിനോട് യോജിപ്പില്ല.

വിഴിഞ്ഞം പദ്ധതി വരുമ്പോൾ വലിയ എതിർപ്പ് ഉയർത്തിയ ആളുകളാണ് സി.പി.എം. ഇത്തരം പദ്ധതികൾ നാടിന് ആവശ്യമാണെന്ന് തിരിച്ചറിഞ്ഞതിലും അംഗീകരിച്ചതിലും സന്തോഷമുണ്ട്. കാലഹരണപ്പെട്ട പ്രത്യയശാസ്ത്രങ്ങൾ വലിച്ചെറിഞ്ഞ് കാലത്തിനനുസരിച്ച് മാറാൻ സി.പി.എം തയാറായി എന്നതാണ് വിഴി‍ഞ്ഞം തരുന്ന രാഷ്ട്രീയ സന്ദേശമെന്നും വി. മുരളീധരൻ വ്യക്തമാക്കി. 

Tags:    
News Summary - Oommen Chandy is the man who tried to make Vizhinjam a reality - V. Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.