തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടിയുണ്ടായിട്ടില്ലെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മാത്രമാണ് സീറ്റ് വര്‍ധിപ്പിക്കാനായതെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു ശേഷം ഇത് ആദ്യമായാണ് കേന്ദ്രമന്ത്രി വി. മുരളീധരൻ പ്രതികരിക്കുന്നത്.
ജനവിധിയില്‍ സംസ്ഥാന സര്‍ക്കാരിന് ആശ്വസിക്കാന്‍ ഒന്നുമില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രാദേശിക തലത്തിലെ സാഹചര്യങ്ങളാണ് കൂടുതലായി പ്രതിഫലിച്ചത്. ഇത് നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല. കൃത്യമായ ലക്ഷ്യം ഉണ്ടായിരുന്നു. എന്നാൽ ലക്ഷ്യം നേടാൻ സാധിച്ചില്ല. തെരഞ്ഞെടുപ്പില്‍ എല്ലാവര്‍ക്കും വിജയം കിട്ടിയെന്ന് വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം കോർപ്പറേഷനിൽ അടക്കം ബി.ജെ.പിയെ തോൽപ്പിക്കാൻ ആസൂത്രിതമായ നീക്കങ്ങൾ നടന്നു.
ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ ശോഭാ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ സമീപിച്ചതിനെ കുറിച്ച് അറിയില്ലെന്നും വി. മുരളീധരന്‍ പറഞ്ഞു. സംസ്ഥാന നേതൃത്വത്തിനെതിരെയുള്ള ഒ. രാജഗോപാലിന്‍റെ വിമര്‍ശനവും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഏത് സാഹചര്യത്തിതിലാണ് അവര്‍ അത് പറഞ്ഞത് എന്ന് വ്യക്തമാകാതെ പ്രതികരിക്കാനില്ലെന്നും വി.മുരളീധരന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.