കൊച്ചി: ജയിലിലെ തടവുകാർക്ക് അപ്പീലും പരോൾ അപേക്ഷകളും സമർപ്പിക്കാൻ ഓൺലൈൻ സംവിധാനം നിലവിൽവന്നു. ഹൈകോടതിയിലെ കേസ് മാനേജിങ് സംവിധാനവും ജയിൽ വകുപ്പിന്റെ ടെക്നിക്കൽ സെല്ലും സഹകരിച്ചാണ് സംസ്ഥാനത്തെ 57 ജയിലുകളിലും ജൂലൈ ഒന്നുമുതൽ സൗകര്യം നടപ്പാക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം ജയിലുകളിൽ കൊണ്ടുവരുന്നത്.
കെൽസയും ഹൈകോടതി ഐ.ടി ഡയറക്ടറേറ്റും പ്രത്യേകം എസ്.ഒ.പിക്കും രൂപംനൽകിയിട്ടുണ്ട്. ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെയാണ് ജയിലിലും ഇ-ഫയലിങ് സംവിധാനം നടപ്പാക്കിയത്.
തടവുകാരുടെ അപ്പീലുകളും മറ്റ് അപേക്ഷകളും ഓൺലൈൻവഴി ഫയൽ ചെയ്യാനുള്ള ക്രമീകരണങ്ങളൊരുക്കാൻ ജയിൽ ഡി.ജി.പിക്ക് ഹൈകോടതി രജിസ്ട്രാർ ജനറൽ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.