ചങ്ങരംകുളം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ റമ്മി ചൂതാട്ടം വ്യാപകമാവുന്നു. വിദ്യാർഥികളടക്കമുള്ള നിരവധി പേര്‍ക്ക് ലക്ഷങ്ങള്‍ നഷ്ടപ്പെട്ടെന്നാണ് വിവരം. പണം നഷ്ടപ്പെടുന്നവരാരും പുറത്ത് പറയുന്നില്ല. ഓണ്‍ലൈന്‍ റമ്മി നിരോധിച്ചിട്ടുണ്ടെങ്കിലും പേരില്‍ മാറ്റം വരുത്തിയാണ് സജീവമായിരിക്കുന്നത്.
റമ്മി കള്‍ച്ചര്‍, റമ്മി സര്‍ക്കിള്‍, ജംഗിള്‍ റമ്മി, റമ്മി ഗുരു, റമ്മി ഫാഷന്‍, സില്‍ക്ക് റമ്മി തുടങ്ങിയ വിവിധ പേരുകളിലാണ് പിടിമുറുക്കിയിരിക്കുന്നത്. കർണാടക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കോടികള്‍ തട്ടിയെടുക്കുന്ന രാജ്യവാപക ഓണ്‍ലൈന്‍ ചൂതാട്ടം അസം, തെലുങ്കാന, സിക്കിം, ഒഡീഷ, നാഗാലൻഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും നിരോധിച്ചിട്ടുണ്ട്.
ചങ്ങരംകുളം മേഖലയിലും ഇത്തരത്തില്‍ യുവാക്കൾക്ക് ലക്ഷങ്ങള്‍ നഷ്ടപ്പെട്ടതായാണ് വിവരം. ഒരാൾക്ക് അഞ്ച് ലക്ഷം നഷ്ടമായി. ആരും പരാതിപ്പെടാന്‍ മുന്നോട്ട് വരാത്തതാണ് ഇത്തരക്കാര്‍ക്ക് സഹായകമാവുന്നതെന്ന് പൊതുപ്രവര്ത്തകൻ വളയംകുളം സ്വദേശി സുനില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.