കൊച്ചി: ഓൺലൈനായി ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിയുമായി ഹോട്ടൽ ആൻഡ് റെസ്റ്റാറൻറ് അസോസിയേഷനും രംഗത്ത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് മാന്ദ്യത്തിലായ ഹോട്ടൽ വ്യാപാര മേഖലക്ക് ഉത്തേജനം പകരുന്നതിനാണിതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഓൺലൈൻ ഭക്ഷണ വിതരണ രംഗത്തുള്ള കുത്തക കമ്പനികൾ ഹോട്ടലുടമകളിൽനിന്ന് 20 മുതൽ 30 ശതമാനം വരെ കമീഷനും ഉപഭോക്താക്കളിൽനിന്ന് അന്യായമായ ഡെലിവറി ചാർജും ഈടാക്കുകയാണ്. ഹോട്ടലുടമകൾക്ക് കൂടിയ തുക കമീഷൻ നൽകി വ്യാപാരം നടത്താൻ കഴിയാത്ത സാഹചര്യത്താണ് സ്വന്തമായി ഓൺലൈൻ ആപ്പ് ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ പാഴ്സൽ ബുക്കിങ്ങും വിതരണവുമായിരിക്കും. ആപ്പിന് യോജിച്ച പേര് നിർദേശിക്കുന്നതിന് അവസരമുണ്ട്.
ഈ മാസം 22 വരെ www.khra.in വെബ്സൈറ്റിൽ സമർപ്പിക്കുന്ന പേരുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നയാൾക്ക് ലക്ഷം രൂപയും കോവളത്ത് രണ്ടുദിവസത്തെ സൗജന്യ താമസവും സമ്മാനമായി നൽകും. വിഷരഹിത പച്ചക്കറി പദ്ധതിയായ ജീവനിയുമായി സഹകരിച്ച് പച്ചക്കറികൾ നേരിട്ട് ഹോട്ടലുകളിൽ എത്തിക്കുന്നതിനും പദ്ധതിയുണ്ടെന്നും അവർ വ്യക്തമാക്കി. ഇതേക്കുറിച്ച് തയാറാക്കിയ ഡോക്യൂമെൻററിയുടെ പ്രകാശനം ഓൺലൈനായി കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.