കാസർകോട്: മൊഗ്രാലിലും മൊഗ്രാല്‍ പുത്തൂരിലും പരാക്രമം കാട്ടിയ പോത്തിന്റെ കുത്തേറ്റ് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. കർണാടക ചിത്രദുർഗ സ്വദേശി സ്വാദിഖ് (22) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലോയോടെയാണ് സംഭവം. മൊഗ്രാല്‍ പുത്തൂരില്‍ അറവുശാലയിലേക്ക് കൊണ്ടുവന്ന പോത്ത് വാഹനത്തില്‍നിന്ന് ഇറക്കുന്നതിനിടയില്‍ കയര്‍ പൊട്ടിച്ച് ഓടുകയായിരുന്നു. ഇതിനിടയില്‍ പോത്തിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്വാദിഖിന് കുത്തേറ്റത്. അടിവയറ്റില്‍ കുത്തേറ്റ ഇദ്ദേഹത്തെ മംഗളൂറിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൊഗ്രാല്‍ പുത്തൂരില്‍ നിന്ന് തൊട്ടടുത്ത പ്രദേശമായ മൊഗ്രാലിലും ഓടിയെത്തിയ പോത്ത് ഇവിടെയും പരാക്രമം നടത്തി. രണ്ട് കടകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചു. വാഹനങ്ങളും തകർത്തു. 25 ഓളം പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. വീട്ടുമുറ്റങ്ങളിൽ കയറിയും പോത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. പരാക്രമം തുടര്‍ന്ന പോത്ത് ആരെയും അടുക്കാന്‍ സമ്മതിച്ചില്ല. ഒടുവില്‍ നാട്ടുകാരും പൊലീസും ഫയര്‍ഫോര്‍സും കയറുകളുമായി പോത്തിനെ കീഴ് പ്പെടുത്തി ഉടമസ്ഥന് കൈമാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.