Posted On
date_range Updated On
date_range ദേശീയപാതയിൽ കാറും കണ്ടയ്നർ ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
ചാവക്കാട്: ദേശീയപാതയിൽ കാറും കണ്ടയ്നർ ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരിക്ക്. കാർ യാത്രക്കാരനായ കോഴിക്കോട് ചാലിയം പൊട്ടക്കണ്ടി വീട്ടിൽ മുസ്തഫയാണ് (40) മരിച്ചത്.
ബുധനാഴ്ച്ച രാവിലെ ആറോടെ എടക്കഴിയൂർ പഞ്ചവടിയിലാണ് അപകടമുണ്ടായത്. റോഡ് മുറിച്ചു കടന്ന തമിഴ്നാട് സ്വദേശിയെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടയിൽ നിയന്ത്രണംവിട്ട കാർ ലോറിയിൽ ഇടിക്കുകയായിരുന്നു.
കാറിലെ യാത്രിക്കാരായ കോഴിക്കോട് ചാലിയം പൊട്ടക്കണ്ടി അബൂബക്കർ(45), കാൽനട യാത്രികനായ പഞ്ചവടിയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി ചന്ദ്രഹാസൻ (55) എന്നിവർക്കാണ് പരിക്കേറ്റത്. കോട്ടപ്പുറം ലാസിയോ ആംബുലൻസ്, എടക്കഴിയൂർ ലൈഫ് കെയർ പ്രവർത്തകർ എന്നിവർ ചേർന്ന് ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.