സംസ്​ഥാനത്ത്​ ഒരു കോവിഡ്​ മരണം കൂടി; മരിച്ചത്​ ഇടുക്കി സ്വദേശി

കൊച്ചി:  സംസ്​ഥാനത്ത്​ കോവിഡ്​ ബാധിച്ച്​ ഒരാൾ കൂടി മരിച്ചു. ഇടുക്കി രാജക്കാട്​  സ്വദേശി വൽസമ്മ ജോയ്​ ആണ്​ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്​. 59 വയസായിരുന്നു. ഞായറാഴ്​ച രാവിലെ പത്തുമണിയോടെയായിരുന്നു മരണം. 

ഹൃദയാഘാതത്തെ തുടർന്ന്​ ഈ മാസം പത്തിന്​ രാവിലെയാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. കോവിഡ്​ രോഗലക്ഷണമുണ്ടായിരുന്നില്ല. പിന്നീട്​ ​സിബിനാറ്റ്​ പരിശോധനയിൽ കോവിഡ്​ സ്​ഥിരീകരിക്കുകയായിരുന്നു. ഇതോടെ സംസ്​ഥാനത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 30 ആയി.  
 

Tags:    
News Summary - One More Death in Kerala -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.