തൃശൂരിൽ വിരണ്ടോടിയ ആനയുടെ കുത്തേറ്റ് ഒരാൾ മരിച്ചു; പാപ്പാന് പരിക്ക്

പാവറട്ടി (തൃശൂർ): കുളിപ്പിക്കുന്നതിനിടെ പാപ്പാനെ കുത്തി വിരണ്ടോടിയ ആനയു​ടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ആലപ്പുഴ മുഹമ്മ​ സ്വദേശി ആനന്ദൻ​ ആണ്​ മരിച്ചത്​. എളവള്ളി ചിറ്റാട്ടുകര നമ്പഴിക്കാട് പൈങ്കിണിക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുവന്ന ചിറയ്ക്കൽ ഗണേശൻ എന്ന ആനയാണ് ഇടഞ്ഞത്​.

ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. പാപ്പാനെ കുത്തിയ ശേഷം ഒന്നരക്കിലോമീറ്ററോളം ആന ഓടി. പിന്നാലെയാണ് ഉത്സവത്തിന് കച്ചവടത്തിനെത്തിയ ആനന്ദനെ കുത്തിയത്. കടവല്ലൂർ റെയിൽവേ പാലത്തിനടിയിൽ വെച്ചായിരുന്നു ഇത്. വീണ്ടും നാലര കിലോമീറ്ററോളം ഓടിയ ശേഷമാണ് കണ്ടാണശ്ശേരിയിൽ വെച്ച് ആനയെ തളക്കാനായത്. 


Tags:    
News Summary - one killed in elephant attack thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.