തൃശൂർ: ഓട്ടോ ടാക്സിയും ആംബുലൻസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഓട്ടോ ഡ്രൈവറും എടത്തിരിഞ്ഞി സ്വദേശിയുമായ ജിതിൻ (36) ആണ് മരിച്ചത്. ജിത്തുവിന്‍റെ ഭാര്യ തളിക്കുളം ചിറ്റൂർ വീട്ടിൽ നീതു, മകൻ അദ്രിനാഥ് (മൂന്ന് വയസ്), നീതുവിന്‍റെ പിതാവ് കണ്ണൻ എന്നിവർക്ക് പരിക്കേറ.
മൂന്നു പേരുടെയും നിലഗുരുതരം. ഇവരെ ജൂബിലി മിഷൻ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. നീതുവും അദ്രിനാഥും വെന്‍റിലേറ്ററിലാണ്. കണ്ണനെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു.
പുലർച്ചെ 1.50ഓടെ തൃശൂരിലെ എറവ് കപ്പൽപള്ളിക്ക് സമീപത്താണ് അപകടമുണ്ടായത്. വാടാനപ്പള്ളിയിലെ നീതുവിന്‍റെ വീട്ടിൽ ഇന്നലെ വിവാഹ ചടങ്ങ് നടക്കുകയായിരുന്നു. ഇതിനിടെ കുഞ്ഞിന് സുഖമില്ലാതായോടെ ഡോക്ടറെ കാണിക്കാൻ ചന്ദ്രമതി ആശുപത്രിയിലെത്തിയത്. ജിത്തുവിന്‍റെ ജേഷ്ടന്‍റെ ഓട്ടോയിലാണ് വാടാനപ്പള്ളിയിലേക്ക് മടങ്ങിയത്.
വാടാനപ്പള്ളിയിൽ നിന്ന് രോഗിയുമായി തൃശൂരിലേക്ക് വരികയായിരുന്നു ആംബുലൻസ്. ആംബുലൻസിലെ ആർക്കും പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.