കാസർകോട് ദേശീയപാതയിൽ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു, മൂന്നുപേർക്ക് പരിക്ക്

കാസർകോട്: കാസർകോട് ചെറുവത്തൂരിൽ മട്ടലായിയിൽ ദേശീയപാത നിർമാണത്തിനിടെ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു, മൂന്നുപേർക്ക് പരിക്കേറ്റു.

തിങ്കളാഴ്ച രാവിലെ 11ന് ചെറുവത്തൂരിലെ മട്ടലായിയിൽ ദേശീയപാത നിർമാണ പ്രവർത്തനത്തിന്‍റെ ഭാഗമായി മട്ടലായി കുന്നിൽ മണ്ണ് നീക്കം ചെയ്യുന്നതിനിടയിലാണ് കുന്നിടിഞ്ഞത്. പശ്ചിമബംഗാൾ സ്വദേശി മുംതാജ് മീറാണ് (18) മരിച്ചത്.

കൊൽക്കത്ത സ്വദേശികളായ മുന്നാൽ ലസ്കർ (55), മോഹൻ തേജർ (18) എന്നിവർക്ക് സാരമായി പരിക്കേറ്റു. ഇവർ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മുംതാജ് മീറിന്റെ മൃതശരീരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി. ‎

പൊലീസും അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തനം നടത്തി. ഉച്ചക്കുശേഷം 3.30ന് കലക്ടർ സ്ഥലം സന്ദർശിക്കും. സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു. ‎

Tags:    
News Summary - One dead, three injured in landslide on Kasaragod National Highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.