അട്ടപ്പാടിയിൽ വീടിന് മുകളിലേക്ക് മരം വീണ് ഒരാൾ മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ ശക്തമായ മഴയെ തുടർന്ന്​ വീടിന് മുകളിലേക്ക് മരം വീണ് ഒരാൾ മരിച്ചു. ചുണ്ടകുളം ഊരിലെ കാര (50) ആണ് മരിച്ചത്. വീടിനുള്ള ഉറങ്ങി കിടക്കുന്നതിനിടെയാണ് മരം വീണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന കാരയുടെ ഭാര്യ മാരി സാരമല്ലാത്ത പരിക്കോടെ രക്ഷപ്പെട്ടു.

അട്ടപ്പാടിയിൽ ശക്തമായ കാറ്റും മഴയും തുടരുകയാണ്. ഷോളയൂർ ഉൾപ്പെടെ ഉള്ള മേഖലയിൽ രാത്രി മുഴുവൻ കനത്ത മഴയാണ് അനുഭവപ്പെട്ടത്. കനത്തമഴയിൽ ജില്ലയിൽ വ്യാപക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വൈദ്യുതി പോസ്റ്റുകൾ ഉൾപ്പെടെ തകർന്നതിനെതുടർന്ന് പലയിടത്തും വൈദ്യുതി തകരാറിലായിട്ടുണ്ട്.

മഴ ശക്തമായതിനാൽ അട്ടപ്പാടിയിലെ അഗളി, ഷോളയൂർ, പുതൂർ പഞ്ചായത്തുകളിലെ അംഗൻവാടി മുതൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചതായി പാലക്കാട് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - One dead after tree falls to house at Attapady- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.