തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എൽ.ഡി.എഫിന് 16,യു.ഡി.എഫിന് 11; ഒഞ്ചിയം ആർ.എം.പിക്ക്

തിരുവനന്തപുരം: സംസ്​ഥാനത്തെ 30 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി 16 സീറ്റിലും യു.ഡി.എഫ് 12ലും വിജയിച്ചു. ആർ.എം.പി ഒരു സീറ്റ്​ നിലനിർത്തി. ഒരു സ്വതന്ത്രനും വിജയിച്ചു. തെരഞ്ഞെടുപ്പ്​ നടന്ന വാർഡുകളിൽ നില വിൽ ഇടതുമുന്നണിക്ക്​ 17ഉം യു.ഡി.എഫിന്​ 12ഉം​ ആർ.എം.പിക്ക്​ ഒന്നുമായിരുന്നു കക്ഷിനില. ഇടതുമുന്നണിക്ക്​ ഒരു സീറ്റി ​​​​​െൻറ കുറവ്​ വന്നു. യു.ഡി.എഫിന്​​ പഴയ സീറ്റുകളുടെ എണ്ണം നിലനിർത്താനായി. എവിടെയും ബി.ജെ.പിക്ക്​ വിജയിക്കാനായ ില്ല.

കോഴിക്കോട് ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ പുതിയോട്ടുംകണ്ടി വാർഡിലാണ്​ ആർ.എം.പിയുടെ പി. ശ്രീജിത്ത് (ഭൂര ിപക്ഷം 308) വിജയിച്ചത്​. ആലപ്പുഴ നഗരസഭയിലെ ജില്ല കോടതി വാർഡിൽ സ്വതന്ത്രനായ ബി. മെഹബൂബ് (524) വൻ ഭൂരിപക്ഷത്തിൽ വിജയി ച്ചു. നേരത്തേ കോൺഗ്രസ്​ അംഗമായിരുന്ന അദ്ദേഹം രാജിവെച്ച്​ സ്വതന്ത്രനായി വീണ്ടും മത്സരിക്കുകയായിരുന്നു.യു.ഡി. എഫി​​​​​െൻറ നാല്​ സിറ്റിങ്​ സീറ്റുകൾ ഇടതുമുന്നണിയും ഒന്ന്​ സ്വതന്ത്രനും പിടിച്ചെടുത്തപ്പോൾ ഇടതുമുന്നണിയു ടെ കൈവശമായിരുന്ന അഞ്ച്​ വാർഡുകൾ യു.ഡി.എഫ്​ കൈക്കലാക്കി. കൊച്ചി കോർപറേഷനിലെ വൈറ്റില ജനത, നെല്ലിയാമ്പതി പഞ്ചായ ത്തിലെ ലില്ലി, തിരൂർ ​ബ്ലോക്ക്​ പഞ്ചായത്തിലെ പുറത്തൂർ, മലപ്പുറം കാവനൂർ ഗ്രാമപഞ്ചായത്തിലെ ഇളയൂർ (ഇടത്​ സ്വതന് ത്ര) എന്നിവയാണ്​ യു.ഡി.എഫിൽനിന്ന്​ ഇടതുമുന്നണി പിടിച്ചെടുത്തത്​.

തിരുവനന്തപുരം കള്ളിക്കാട് ഗ്രാമപഞ്ചായത് തി​െല ചാമവിളപ്പുറം, ആലപ്പുഴ കരുവാറ്റ പഞ്ചായത്തിലെ നാരായണ വിലാസം, കോട്ടയം നീണ്ടൂർ പഞ്ചായത്തിലെ കൈപ്പുഴ പോസ് ​റ്റ്​ ഒാഫിസ്, എറണാകുളം കോട്ടപ്പടി ഗ്രാമപഞ്ചായത്തിലെ പ്ലാമുടി, വയനാട് നെന്മേനി പഞ്ചായത്തിലെ മംഗലം വാർഡുകൾ ഇ ടതുമുന്നണിയിൽനിന്ന്​ യു.ഡി.എഫ്​ പിടിച്ചെടുത്തു. യു.ഡി.എഫി​​​​​െൻറ കൈവശമുണ്ടായിരുന്ന ആലപ്പുഴ ജില്ല കോടതി വാർ ഡിൽ​ സ്വതന്ത്രനാണ്​ വിജയിച്ചത്​.

വിജയികൾ:
എൽ.ഡി.എഫ് വിജയിച്ച സ്​ഥലങ്ങൾ. വാർഡ്, സ്​ഥാനാർഥി എന്ന ക് രമത്തിൽ. ബ്രാക്കറ്റിൽ ഭൂരിപക്ഷം. കൊല്ലം ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പെരുമൺ ഡിവിഷൻ - ഗീതാ ബാലകൃഷ്ണൻ (1055), പത്ത നംതിട്ട റാന്നി ഗ്രാമപഞ്ചായത്ത് പുതുശ്ശേരിമല പടിഞ്ഞാറ് - സുധാകുമാരി (55), ആലപ്പുഴ കായംകുളം മുനിസിപ്പാലിറ്റി എരു വ - സുഷമ അജയൻ (446), കൈനകരി ഗ്രാമപഞ്ചായത്ത് ഭജനമഠം വാർഡ്​- ബീനാ വിനോദ് (105), എറണാകുളം കൊച്ചി കോർപറേഷൻ വൈറ്റില ജനത ഡി വിഷൻ: ബൈജു യേശുദാസ്​ (58), തൃശൂർ ചാഴൂർ ഗ്രാമപഞ്ചായത്ത് -കോലോത്തുംകടവ് - അനുഷാ സുനിൽ (208), അരിമ്പൂർ ഗ്രാമപഞ്ചായത്ത് വിളക്കുമാടം- സി.ജി സജീഷ് (354), പാലക്കാട് തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് കറുകപുത്തൂർ - ടി.പി. സലാമു (248), നെല്ലിയാമ ്പതി ഗ്രാമപഞ്ചായത്ത് ലില്ലി വാർഡ്​. പി. അംബിക (46), മലപ്പുറം തിരൂർ ബ്ലോക്ക്​ പഞ്ചായത്ത് പുറത്തൂർ - സി.ഒ. ബാബുരാജ് (26 5), കാവനൂർ ഗ്രാമപഞ്ചായത്ത് ഇളയൂർ -ഷാഹിന (സ്വതന്ത്ര- 40). കോഴിക്കോട് പുതുപ്പാടി ഗ്രാമപഞ്ചായത്ത് വെസ്​റ്റ്​ കൈതപ ്പൊയിൽ - പി.ആർ രാകേഷ്. (187), കോട്ടൂർ ഗ്രാമപഞ്ചായത്ത് നരയംകുളം - ശ്രീനിവാസൻ മേപ്പാടി (299), കണ്ണൂർ കീഴല്ലൂർ ഗ്രാമപഞ്ചാ യത്ത് എളമ്പാറ - ആർ.കെ. കാർത്തികേയൻ (269), ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി കാവുമ്പായി - ഇ. രാജൻ ( 245), കല്യാശ്ശേരി ഗ്രാമപഞ് ചായത്ത് വെള്ളാഞ്ചിറ - കെ. മോഹനൻ(639).

യു.ഡി.എഫ് വിജയിച്ച സ്​ഥലങ്ങൾ: തിരുവനന്തപുരം കള്ളിക്കാട് ഗ്രാമപഞ്ചായത ്ത് ചാമവിളപ്പുറം -സദാശിവൻ കാണി (145), ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത് പ്ലാമ്പഴിഞ്ഞി - ടി. പ്രഭ (193), ആലപ്പുഴ കരുവാറ്റ ഗ് രാമപഞ്ചായത്ത് നാരായണ വിലാസം -സുകുമാരി (108), കോട്ടയം നീണ്ടൂർ ഗ്രാമപഞ്ചായത്ത് കൈപ്പുഴ പോസ്​റ്റോഫിസ്​ -ഷിബു ചാക ്കോ (17), എറണാകുളം ഒക്കൽ ഗ്രാമപഞ്ചായത്ത് ചേലാമറ്റം -ജീനാ ബെന്നി (60), കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്ലാമുടി -ബിൻസി എ ൽദോസ്​ (14), കുന്നുകര ഗ്രാമപഞ്ചായത്ത് -കുന്നുകര ഈസ്​റ്റ്​ -ലിജി ജോസ്​ (328), പാലക്കാട് പാലക്കാട് മുനിസിപ്പാലിറ്റി കൽപ്പാത്തി - പി.എസ്.​ വിബിൻ (421), അഗളി ഗ്രാമപഞ്ചായത്ത് പാക്കുളം -ജയറാം (14), മലപ്പുറം വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് ചെമ് പ്രശ്ശേരി - ടി.എച്ച്. മൊയ്തീൻ (311), കോഴിക്കോട് താമരശ്ശേരി ഗ്രാമപഞ്ചായത്ത് പള്ളിപ്പുറം - എൻ.പി. മുഹമ്മദലി (369), വയനാ ട് നെന്മേനി ഗ്രാമപഞ്ചായത്ത് മംഗലം -കെ.സി. പത്മനാഭൻ (161) .

പാലക്കാട്
ഉപതെരഞ്ഞെടുപ്പ്: നേട്ടമുണ്ടാക ്കി എൽ.ഡി.എഫ്, കൽപാത്തി തൂത്തുവാരി യു.ഡി.എഫ്
പാലക്കാട്: ജില്ലയിൽ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കി എൽ.ഡി.എഫ്. നെല്ലിയാമ്പതി പഞ്ചായത്തിലെ ലില്ലി വാർഡിൽ യു.ഡി.എഫിനെ അട്ടിമറിച്ച താണ് എൽ.ഡി.എഫിന് നേട്ടമുണ്ടാക്കിയത്. തിരുമിറ്റക്കോട് പഞ്ചായത്ത് 16ാം വാർഡ് കറുകപുത്തൂർ സി.പി.എം നിലനിർത്തി.
അതേസമയം പാലക്കാട് നഗരസഭയിലെ കൽപാത്തി രണ്ടാം വാർഡിൽ മിന്നും ജയത്തോടെ യു.ഡി.എഫ് വാർഡ് നിലനിർത്തി. പാലക്കാട് നഗരസഭയിൽ ചെയർപേഴ്സനും വൈസ് ചെയർപേഴ്സനുമെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം മറികടക്കാൻ കൽപാത്തി രണ്ടാം വാർഡിലെ കോൺഗ്രസ് പ്രതിനിധി ശരവണനെ ബി.ജെ.പി നേതാക്കൾ രാജിവെപ്പിക്കുകയായിരുന്നു. അഗളി പഞ്ചായത്തിലെ പാക്കുളം വാർഡ് യു.ഡി.എഫ് നിലനിർത്തി.

കൽപാത്തിയിൽ തലയുയർത്തി കോൺഗ്രസ്
സംസ്ഥാനം ഉറ്റുനോക്കിയ ഉപതെരഞ്ഞെടുപ്പായിരുന്നു പാലക്കാട് നഗരസഭയിലെ രണ്ടാം വാർഡ് കൽപ്പാത്തിയിലേത്. ചെയർപേഴ്സനും വൈസ് ചെയർമാനുമെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ സി.പി.എം അനുകൂലിച്ചിട്ടും വോട്ടെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസ് അംഗമായിരുന്ന എൻ. ശരവണൻ രാജിവെച്ചതോടെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ശരവണനെ ബി.ജെ.പി പണം നൽകി സ്വാധീനിക്കുകയായിരുന്നുവെന്ന് ആരോപിച്ച് യു.ഡി.എഫ് രംഗത്തെത്തി. ഒരാഴ്ചക്ക് ശേഷമാണ് ശരവണൻ നഗരത്തിലെത്തിയത്. പിന്നീട് ബി.ജെ.പി അംഗത്വമെടുക്കുകയും ചെയ്തു.
കൽപ്പാത്തിയിൽ യു.ഡി.എഫിന് അഭിമാന പോരാട്ടമായിരുന്നു. 53 വോട്ടി‍​​​​െൻറ ഭൂരിപക്ഷം യു.ഡി.എഫ് 421 വോട്ടാക്കി ഉയർത്തി. മുൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-532, ബി.ജെ.പി -479, സി.പി.എം -417 എന്നിങ്ങനെയായിരുന്നു വോട്ടുനില. എന്നാൽ ഇക്കുറി കോൺഗ്രസ് സ്ഥാനാർഥിയായ കെ.എസ്.യു നേതാവ് പി.എസ്. വിപിൻ 885 വോട്ട് നേടിയപ്പോൾ ബി.ജെ.പി സ്ഥാനാർഥി എൻ. ശാന്തകുമാരൻ 464 വോട്ടാണ് നേടിയത്. സി.പി.എം സ്ഥാനാർഥി പി. സത്യഭാമ 309 വോട്ടു നേടി. സി.പി.എമ്മിന് 106 വോട്ടി‍​​​​െൻറ നഷ്​ടമുണ്ടായി. നേടിയ വോട്ടിൽ വലിയ വ്യത്യാസമുണ്ടായില്ലെങ്കിലും കൽപാത്തിയിലെ കൂറ്റൻ തോൽവി ബി.ജെ.പിക്ക് തിരിച്ചടിയാണ്. ബി.ജെ.പിയുടെ അഴിമതി രാഷ്​ട്രീയത്തിനും പണാധിപത്യത്തിനുമെതിരെയുള്ള പോരാട്ടം വിജയിച്ചുവെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.

നെല്ലിയാമ്പതിയിൽ എൽ.ഡി.എഫ്
ഉപതെരഞ്ഞെടുപ്പ് പത്താം വാർഡ് ലില്ലിയിൽ ഇടതു മുന്നണിക്ക് അപ്രതീക്ഷിത വിജയം. എൽ.ഡി.എഫ് സ്ഥാനാർഥി പി. അംബികയാണ് 46 വോട്ട് ഭൂരിപക്ഷത്തിൽ യു.ഡി.എഫ് വാർഡ് പിടിച്ചെടുത്തത്. അംബിക 164 വോട്ട് നേടിയപ്പോൾ യു.ഡി.എഫ് സ്ഥാനാർഥി ശ്രുതിക്ക് 118 വോട്ട് മാത്രമേ ലഭിച്ചുള്ളൂ. നാല് വോട്ട് മാത്രം നേടിയ ബി.ജെ.പി നാണം കെട്ടു. യു.ഡി.എഫ് വാർഡംഗം ലക്ഷ്മി അപകടത്തിൽ മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. എൽ.ഡി.എഫാണ് പഞ്ചായത്ത് ഭരിക്കുന്നത്.

കറുകപുത്തൂരിൽ അരക്കിട്ടുറപ്പിച്ച് സി.പി.എം
തിരുമിറ്റക്കോട് പഞ്ചായത്തിലെ 16ാം വാർഡായ കറുകപുത്തൂരില്‍ വെല്ലുവിളികളില്ലാതെ സി.പി.എം നിലനിർത്തി. സി.പി.എം സ്ഥാനാർഥി ടി.പി. സലാം 248 വോട്ട് ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. പഞ്ചായത്ത് പ്രസിഡൻറായിരുന്ന ടി.എ. പ്രസാദി‍​​​​െൻറ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്.
സി.പി.എമ്മാണ് പഞ്ചായത്ത് ഭരിക്കുന്നത്. സി.പി.ഐ സ്വന്തം സ്ഥാനാർഥിയെ നിർത്തിയിരുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ 69 വോട്ട് സി.പി.എം അധികം നേടിയപ്പോള്‍, യു.ഡി.എഫിന് 65 വോട്ടുകളും ബി.ജെ.പിക്ക് 32 വോട്ടുകളും കുറഞ്ഞു.

പാക്കുളം നിലനിർത്തി യു.ഡി.എഫ്
പാക്കുളം വാർഡ് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം. സിറ്റിങ്​ സീറ്റായ മൂന്നാം വാർഡിൽ 14 വോട്ട് ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് സ്ഥാനാർഥി ജയറാം വിജയിച്ചത്. യു.ഡി.എഫ് 300 വോട്ട് നേടിയപ്പോൾ എൽ.ഡി.എഫ് 286 വോട്ടും ബി.ജെ.പി 164 വോട്ടും നേടി. 33 വോട്ട് ഭൂരിപക്ഷത്തിന് കോൺഗ്രസ് സ്ഥാനാർഥിയും ഡി.സി.സി സെക്രട്ടറിയുമായിരുന്ന യു.ആർ. നീലകണ്ഠൻ വിജയിച്ച സീറ്റാണ് കോൺഗ്രസ് നില നിർത്തിയത്. സീറ്റിൽ ഇടതുപക്ഷം നില മെച്ചപ്പെടുത്തിയപ്പോൾ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബി.ജെ.പി. ഇക്കുറി മൂന്നാം സ്ഥാനത്തേക്ക് പുറന്തള്ളപ്പെട്ടു. 21 വാർഡുള്ള അഗളി ഗ്രാമപഞ്ചായത്ത് കേവല ഭൂരിപക്ഷം നേടിയ എൽ.ഡി.എഫാണ് ഭരിക്കുന്നത്.


മലപ്പുറം
ഉപതെരഞ്ഞെടുപ്പ്​: എൽ.ഡി.എഫിന് നേട്ടം
മലപ്പുറം: തദ്ദേശ സ്​ഥാപനങ്ങളിലേക്ക്​ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിന്​ തിരിച്ചടി. കാവനൂർ പഞ്ചായത്തിലും തിരൂർ ബ്ലോക്കിലും യു.ഡി.എഫിന്​ ഭരണം നഷ്​ടമായി. വണ്ടൂർ ബ്ലോക്ക്​ പഞ്ചായത്ത്​ ചെ​മ്പ്രശ്ശേരി ഡിവിഷനിൽ മുസ്​ലിം ലീഗ്​​ സ്​ഥാനാർഥി ജയിച്ചതാണ്​ ഏക ആശ്വാസം. ചെമ്പ്രശ്ശേരി ജനറല്‍ വാര്‍ഡില്‍ ലീഗിലെ ടി.എച്ച്. മൊയ്തീന്‍, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പുറത്തൂര്‍ ജനറല്‍ വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.ഒ. ബാബുരാജ്, കാവനൂര്‍ ഗ്രാമപഞ്ചായത്തിലെ എളയൂര്‍ വനിത വാര്‍ഡില്‍ സ്വതന്ത്ര ഷാഹിന എന്ന മിനി എന്നിവരാണ്​ ജയിച്ചത്​.

പുറത്തൂരിൽ അട്ടിമറി; തിരൂർ ബ്ലോക്ക്​ യു.ഡി.എഫിന്​ കൈവിട്ടു
പുറത്തൂര്‍ ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ അട്ടിമറി ജയമാണ്​ എല്‍.ഡി.എഫിന്. ഇതോടെ ബ്ലോക്ക് പഞ്ചായത്തില്‍ യു.ഡി.എഫിന് ഭരണം നഷ്​ടപ്പെടുമെന്ന് ഉറപ്പായി. 265 വോട്ടുകള്‍ക്കാണ് സി.പി.എം സ്ഥാനാർഥി സി.ഒ. ബാബുരാജ് യു.ഡി.എഫിലെ സി.എം. പുരുഷോത്തമനെ പരാജയപ്പെടുത്തിയത്​. യു.ഡി.എഫി​​​​​െൻറ സിറ്റിങ് വാർഡാണിത്​. നിലവില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും ഏഴ് വീതം അംഗങ്ങളാണുള്ളത്. യു.ഡി.എഫിൽ നാല് ലീഗ്, മൂന്ന് കോൺഗ്രസ്, എൽ.ഡി.എഫിൽ ഏഴ്​ സി.പി.എം എന്നിങ്ങനെയായിരുന്നു സീറ്റ്​ നില.
ഈ വിജയത്തോടെ ഭൂരിപക്ഷം എല്‍.ഡി.എഫിനായി. കോണ്‍ഗ്രസിലെ ടി.പി. അശോക​​​​​െൻറ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പുണ്ടായത്. നിലവില്‍ കോണ്‍ഗ്രസിലെ ദില്‍ഷ മുല്ലശ്ശേരി പ്രസിഡൻറും ലീഗിലെ വി.ഇ. ലത്തീഫ് വൈസ് പ്രസിഡൻറുമാണ്. യു.ഡി.എഫിലെ മുന്‍ധാരണയനുസരിച്ച് ഏതാനും മാസം മുമ്പ് ലീഗും കോണ്‍ഗ്രസും പദവികള്‍ വെച്ചുമാറുകയായിരുന്നു. ബി.ജെ.പി സ്ഥാനാർഥി വി.കെ. സുഭാഷിന് കഴിഞ്ഞ ​െതരഞ്ഞെടുപ്പിൽ ലഭിച്ച വോട്ട് ലഭിച്ചില്ല. തിരൂർ ബ്ലോക്ക് പഞ്ചായത്തിൽ രണ്ടാം തവണയാണ് എൽ.ഡി.എഫ് അധികാരത്തിലെത്തുന്നത്.

കാവനൂരിൽ എൽ.ഡി.എഫ്​ ഭരണം തിരിച്ചുപിടിച്ചു
ഉപതെരഞ്ഞെടുപ്പ് വിജയത്തോടെ കാവനൂർ ഗ്രാമപഞ്ചായത്ത് ഭരണം എൽ.ഡി.എഫ് തിരിച്ചുപിടിച്ചു. 16ാം വാർഡായ​ എളയൂരിൽ മുസ്​ലിം ലീഗിലെ വിഭാഗീയത കാരണം അംഗമായിരുന്ന ഫാത്തിമ ഉമ്മർ രാജിവെച്ച ഒഴിവിലേക്കാണ്​ തെരഞ്ഞെടുപ്പ്​ നടന്നത്​. എൽ.ഡി.എഫ് സ്​ഥാനാർഥി പൊട്ടണംചാലി ഷാഹിന യു.ഡി.എഫിലെ മുക്കണ്ണൻ സഫിയയെ 40 വോട്ടിനാണ് പരാജയപ്പെടുത്തിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഭരണം പിടിച്ചെടുത്ത പഞ്ചായത്തിൽ രണ്ടര വർഷം വൈസ് പ്രസിഡൻറായിരുന്ന സ്വതന്ത്ര അംഗം കെ. അഹമ്മദ് ഹാജി സ്ഥാനം രാജിവെച്ച് ലീഗിൽ ചേർന്നതോടെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്​ഥാനങ്ങൾ രണ്ട് മാസം മുമ്പ് യു.ഡി.എഫിന് ലഭിച്ചിരുന്നു. എന്നാൽ, ഫാത്തിമ ഉമ്മർ രാജിവെച്ചതോടെ ഭരണസമിതിയിൽ ഇരു മുന്നണികൾക്കും ഒമ്പത് വീതം അംഗങ്ങളാവുകയായിരുന്നു. ഇൗ വിജയത്തോടെ എൽ.ഡി.എഫിന് പത്തംഗങ്ങളായി. നിലവിൽ 133 വോട്ടിനാണ് ഈ വാർഡിൽനിന്ന് രാജിവെച്ച മുസ്​ലിം ലീഗ് അംഗമായിരുന്ന ഫാത്തിമ ഉമ്മർ വിജയിച്ചിരുന്നത്. കെ. അഹമ്മദ് ഹാജിയെ തിരിച്ചെടുത്തതിനെ തുടർന്ന് ലീഗ് നേതൃത്വവുമായി അകന്ന പ്രവർത്തകർ രൂപവത്കരിച്ച ഖാഇദെ മില്ലത്ത് ഫോറം സ്ഥാനാർഥി 69 വോട്ട് നേടിയതാണ് എൽ.ഡി.എഫിനെ തുണച്ചത്. ഇതോടെ ഏറനാട് നിയോജക മണ്ഡലത്തിൽ ചാലിയാർ, ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തുകൾക്ക് പുറമെ കാവനൂരും എൽ.ഡി.എഫ് ഭരിക്കും. എടവണ്ണ, അരീക്കോട് ഗ്രാമപഞ്ചായത്തുകളിൽ കോൺഗ്രസിനും കുഴിമണ്ണ, കീഴുപറമ്പ് ഗ്രാമപഞ്ചായത്തുകളിൽ മുസ്​ലിം ലീഗിനുമാണ് നിലവിൽ പ്രസിഡൻറ് സ്ഥാനം.

വണ്ടൂർ ബ്ലോക്കിൽ യു.ഡി.എഫ്​
വണ്ടൂർ ബ്ലോക്ക്​ പഞ്ചായത്ത്​ ചെ​മ്പ്രശ്ശേരി ഡിവിഷനിൽ യു.ഡി.എഫ്​ സ്​ഥാനാർഥി ടി.എച്ച്. മൊയ്തീൻ ​311 വോട്ടിന്​ ജയിച്ചു. എൽ.ഡി.എഫിലെ എൻ.ടി. സുരേന്ദ്രനേക്കാൾ 311 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മൊയ്തീൻ വിജയിച്ചത്. ഡിവിഷൻ അംഗമായിരുന്ന തെന്നാടൻ ഉമ്മറി​​​​​െൻറ നിര്യാണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ്​ നടന്നത്​. വിജയം പ്രതീക്ഷിച്ചതാ​െണന്നും ഈ വിജയം വോട്ടർമാർക്ക് സമർപ്പിക്കുന്നുവെന്നും കുപ്രചരണങ്ങൾ വിലപ്പോയി​െല്ലന്നുമായിരുന്നു മൊയ്തീ​​​​​െൻറ പ്രതികരണം. അതേസമയം, യു.ഡി.എഫും ബി.ജെ.പിയും തെരഞ്ഞെടുപ്പിന് മുമ്പ്​ രഹസ്യധാരണയുണ്ടാക്കിയതി​​​​​െൻറ ഫലമാണ് ടി.എച്ച്. മൊയ്തീ​​​​​െൻറ വിജയമെന്ന്​ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കൊരമ്പയിൽ ശങ്കരൻ ആരോപിച്ചു. 2010-15 കാലയളവിൽ എട്ടാം വാർഡിൽനിന്ന്​ പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അവസാന രണ്ടര വർഷം ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്​.

കൊച്ചി
ഉപതെരഞ്ഞെടുപ്പ്; നാലിൽ മൂന്നിടത്തും യു.ഡി.എഫ്
കൊച്ചി: ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലെ നാല് വാർഡുകളിലേക്ക്​ നടന്ന ഉപതെരഞ്ഞെടുപ്പിൽ മൂന്നിടങ്ങളിൽ യു.ഡി.എഫും ഒരിടത്ത് എൽ.ഡി.എഫും വിജയം കൊയ്തു. കൊച്ചി നഗരസഭ വൈറ്റില ജനത 52ാം ഡിവിഷനിൽ എൽ.ഡി.എഫ് അട്ടിമറി വിജയം നേടിയപ്പോൾ കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമൂടി, കുന്നുകര പഞ്ചായത്തിലെ കുന്നുകര ഈസ്‍റ്റ്, പെരുമ്പാവൂർ ഒക്കൽ പഞ്ചായത്തിലെ ചേലാമറ്റം വാർഡുകളിലാണ് യു.ഡി.എഫ് നേട്ടം കൈവരിച്ചത്. വൈറ്റില ജനത ഡിവിഷനിൽ എൽ.ഡി.എഫിലെ ബൈജു തോട്ടാളി 58 വോട്ടുകൾക്ക് ജയിച്ചു. പരമ്പരാഗതമായി കോൺഗ്രസ് കൈയടക്കിവെച്ച ഡിവിഷനിൽ ആദ്യമായാണ് എൽ.ഡി.എഫ് വിജയിക്കുന്നത്. കെ.പി.സി.സി സെക്രട്ടറിയായ എം.പ്രേമചന്ദ്ര​​​​​െൻറ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്​ നടന്നത്​. ആകെ ചെയ്ത 2811 വോട്ടിൽ എൽ.ഡി.എഫ്1686ഉം യു.ഡി.എഫ്​ 1628 ഉം എൻ.ഡി.എ 378 ഉം വോട്ട്​ നേടി.

കോട്ടപ്പടി പ്ലാമൂടിയിൽ യു.ഡി.എഫ് സ്ഥാനാർഥി ബിൻസി എൽദോ 14 വോട്ടി​​​​െൻറ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 13 വർഷമായി ഇടത് ആധിപത്യത്തിലിരുന്ന വാർഡാണിത്. കുന്നുകര ഈസ്​റ്റ്​ വാർഡ് യു.ഡി.എഫ് സ്ഥാനാർഥി ലിജി ജോസ് ജയിച്ചത് 328 വോട്ടുകൾക്കാണ്. 1085 പേർ വോട്ട് ചെയ്തതിൽ യു.ഡി.എഫിന് 647 വോട്ട് നേടാനായി. എൽ.ഡി.എഫ് നേടിയത് 319 വോട്ടുകളാണ്. എൻ.ഡി.എക്ക് കിട്ടിയത് 119 വോട്ടുകൾ. ഒക്കലിലെ ചേലാമറ്റത്ത് യു.ഡി.എഫ് സ്ഥാനാർഥി ഷീന ബെന്നിക്ക് 60 വോട്ടുകളുടെ ഭൂരിപക്ഷം നേടാനായി. ആകെ വോട്ട് ചെയ്ത 935ൽ യു.ഡി.എഫ് 357 ഉം എൽ.ഡി.എഫിന് 297 ഉം എൻ.ഡി.എ 281 ഉം വോട്ട്​ നേടി.

ആലപ്പുഴ
ഉപതെരഞ്ഞെടുപ്പ്: രണ്ടിടത്ത് ​സി.പി.എം, കോൺഗ്രസിനും വിമതനും ഒന്നുവീതം

ആലപ്പുഴ: ജില്ലയിലെ ഒഴിവുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വ്യാഴാഴ്​ച നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ടെണ്ണത്തിൽ സി.പി.എമ്മും ഒന്നിൽ കോൺഗ്രസും മറ്റൊന്നിൽ കോൺഗ്രസ്​ വിമതനായ സ്വതന്ത്രനും വിജയിച്ചു. ആലപ്പുഴ നഗരസഭയിലെ ജില്ല കോടതി വാർഡിലെ (15) തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച മുൻ കൗൺസിലർ ബി. മെഹബൂബ് 818 വോട്ട് നേടി വിജയിച്ചു. കോൺഗ്രസിലെ ടോമി ജോസഫ് 294 വോട്ടും എൻ.സി.പി സ്വതന്ത്രൻ വർഗീസ് ജോൺ പുത്തൻപുരക്കൽ 272 വോട്ടും ബി.ജെ.പിയിലെ ഗീത രാംദാസ്​​ 59 വോട്ടും​ നേടി.
കായംകുളം നഗരസഭയിലെ എരുവ വാർഡിലെ (12) തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ സുഷമ അജയൻ 734 വോട്ട്​ നേടി വിജയിച്ചു. കോൺഗ്രസിലെ സിന്ധുകുമാരി 288 വോട്ടും ബി.ജെ.പിയിലെ രാധാകൃഷ്ണൻ 93 വോട്ടും നേടി. സ്വതന്ത്ര ആതിര സന്തോഷിന്​ രണ്ട് വോട്ടുകൾ ലഭിച്ചു.

കൈനകരി ഗ്രാമപഞ്ചായത്ത് ഭജനമഠം വാർഡിൽ (അഞ്ച്​) സി.പി.എമ്മിലെ ബീന വിനോദ് 492 വോട്ട് നേടി വിജയിച്ചു. ബി.ജെ.പിയിലെ ബിന്ദു ഷാജി 387 വോട്ട് നേടി. കോൺഗ്രസ് സ്വതന്ത്രൻ ജയമ്മ പുത്തൻപറമ്പ് 51 വോട്ടുനേടി. കരുവാറ്റ ഗ്രാമപഞ്ചായത്ത് നാരായണവിലാസം വാർഡിൽ (12) കോൺഗ്രസിലെ സുകുമാരി 431 വോട്ട്​ നേടി വിജയിച്ചു. സി.പി.എമ്മിലെ ജയപ്രകാശിന് 323 വോട്ട് ലഭിച്ചു. ബി.ജെ.പിയിലെ പി.വി. രമേശ് 30 വോട്ട് നേടി.

എൽ.ഡി.എഫി​​​​​െൻറ കരുത്തുതെളിയിച്ച്​ കായംകുളത്ത്​ സുഷമയുടെ വിജയം
കായംകുളം: നഗരസഭ 12ാം വാർഡ്​ ഉപതെരഞ്ഞെടുപ്പിൽ നേടിയ തകർപ്പൻ ജയം എൽ.ഡി.എഫിന് കരുത്ത്​ വർധിപ്പിച്ചു. പോൾ ചെയ്​ത 1117 വോട്ടിൽ 734 വോട്ടാണ്​ സി.പി.എമ്മിലെ സുഷമ അജയൻ നേടിയത്​. 446 വോട്ടി​​​​​െൻറ ഭൂരിപക്ഷമാണ്​ ഭർത്താവി​​​​​െൻറ വിയോഗത്തെതുടർന്ന്​ മത്സരിച്ച സുഷമക്ക്​ ലഭിച്ചത്​. യു.ഡി.എഫിലെ സിന്ധുകുമാരിക്ക്​ 288ഉം ബി.ജെ.പിയിലെ രാധാകൃഷ്​ണന്​ 93ഉം കോൺഗ്രസ്​ ഡമ്മിയായിരുന്ന ആതിരക്ക്​ രണ്ട്​ വോട്ടും ലഭിച്ചു.

സി.പി.എമ്മിലെ വി.എസ്​. അജയ​​​​​െൻറ മരണത്തെതുടർന്നായിരുന്നു ഉപ​തെരഞ്ഞെടുപ്പ്​ വേണ്ടിവന്നത്​. കഴിഞ്ഞതവണ 286 വോട്ടായിരുന്നു അജയ​​​​​െൻറ ഭൂരിപക്ഷം. നഗരസഭ വിഷയങ്ങൾ കൂടാതെ ശബരിമല സംഭവമടക്കം ചർച്ചയാക്കിയ തെരഞ്ഞെടുപ്പിൽ ഇടതുസ്​ഥാനാർഥിയുടെ മികച്ച വിജയം യു.ഡി.എഫി​നും ബി.ജെ.പിക്കും ഒരുപോലെ രാഷ്​ട്രീയമായ തിരിച്ചടിയായി മാറി. കോൺ​ഗ്രസിന്​ കഴിഞ്ഞതവണ 311 വോട്ടായിരുന്നു ലഭിച്ചത്​. 185 വോട്ടിൽനിന്നാണ്​ ബി.ജെ.പി ഇത്തവണ 93ലേക്ക്​ കൂപ്പുകുത്തിയത്​. ശബരിമല വിഷയം വോട്ടായി മാറുമെന്ന കണക്കുകൂട്ടൽ തെറ്റിച്ച വിജയം ഇടതുമുന്നണിക്ക്​ വലിയ ആത്മവിശ്വാസം പകരുന്നതാണ്​.

ഫലപ്രഖ്യാപനത്തിന്​ ശേഷം ഇടതുമുന്നണി നഗരത്തിൽ ആഹ്ലാദ പ്രകടനവും നടത്തി. നഗരസഭ ചെയർമാൻ എൻ. ശിവദാസൻ, വൈസ്​ ചെയർപേഴ്​സൻ ആർ. ഗിരിജ, സി.പി.എം നേതാക്കളായ പി. ഗാനകുമാർ, കെ.പി. മോഹൻദാസ്​, എസ്​. കേശുനാഥ്​, കെ.ജി. സ​ന്തോഷ്​, എ. അജികുമാർ, എ. അബ്​ദുൽ ജലീൽ, കെ.കെ. അനിൽകുമാർ, ജലീൽ എസ്​. പെരുമ്പളത്ത്​ തുടങ്ങിയവർ നേതൃത്വം നൽകി. ഇടതുസർക്കാറിനും നഗരസഭ ഭരണത്തിനുമുള്ള അംഗീകാരമാണ്​ വിജയമെന്ന്​ സി.പി.എം ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ പറഞ്ഞു.


കണ്ണൂർ
ഉപതെരഞ്ഞെടുപ്പ്​: ജില്ലയിൽ മൂന്നിടത്തും എൽ.ഡി.എഫ്​

കണ്ണൂർ: ജില്ലയിൽ മൂന്നു​ തദ്ദേശസ്ഥാപനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്​​ സീറ്റ്​ നിലനിർത്തി. ​െതരഞ്ഞെടുപ്പ്​ നടന്ന മൂന്നു​ വാർഡുകളിലും എൽ.ഡി.എഫിന് ഭൂരിപക്ഷം കൂടിയെങ്കിലും ​ഒരു വാർഡിൽ വോട്ടുവിഹിതം കുറഞ്ഞു. മന്ത്രി ഇ.പി. ജയര​ാജ​​​​​െൻറ പഞ്ചായത്തായ കല്യാശ്ശേരി വെള്ളാഞ്ചിറ വാർഡിലാണ്​ സി.പി.എമ്മിന്​ കഴിഞ്ഞതവണത്തെ അപേക്ഷിച്ച്​ വോട്ട്​ കുറഞ്ഞത്​. വല്ലാഞ്ചിറ വാർഡിൽ 639 ​േവാട്ടി​​​​​െൻറ ഭൂരിപക്ഷത്തിൽ സി.പി.എമ്മിലെ മോഹനൻ​ വിജയിച്ചു. മോഹനന്​ 731ഉം കോൺഗ്രസിലെ പ്രമോദിന്​ 92 വോട്ടും ലഭിച്ചു. കഴിഞ്ഞ തവണത്തെക്കാൾ ആറു​ വോട്ടാണ്​ ഭൂരിപക്ഷത്തിൽ ഇത്തവണ വർധന.

ശ്രീകണ്​ഠപുരം നഗരസഭയിലെ 10ാം വാർഡായ കാവുമ്പായിയിൽ സി.പി.എമ്മിലെ ഇ. രാജൻ 245 വോട്ടി​​​​​െൻറ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. രാജന്​ 415നും കോൺഗ്രസിലെ പി. മാധവന്​ 170 വോട്ടും ലഭിച്ചു. കഴിഞ്ഞ തവണത്തെക്കാൾ 63 വോട്ടാണ്​ ഭൂരിപക്ഷത്തിൽ വർധന. സി.പി.എമ്മിലെ എം. കോരന്​ കഴിഞ്ഞതവണ 182 ആയിരുന്നു ഭൂരിപക്ഷം. 408 വോട്ടാണ്​ സി.പി.എമ്മിന്​ കഴിഞ്ഞതവണ വാർഡിൽ കിട്ടിയത്​.

കീഴല്ലൂർ പഞ്ചായത്ത്​ അഞ്ചാം വാർഡ്​ എളമ്പാറയിൽ സി.പി.എമ്മിലെ ആർ.കെ. കാർത്തികേയൻ വിജയിച്ചു. 269 വോട്ടാണ്​ ഭൂരിപക്ഷം. കാർത്തികേയന്​ 593 വോട്ടും കോൺഗ്രസിലെ കെ.കെ. പ്രേമരാജന്​ 324 വോട്ടുമാണ്​ ലഭിച്ചത്​. കഴിഞ്ഞതവണ 189 വോട്ടായിരുന്നു സി.പി.എമ്മി​​​​​െൻറ ഭൂരിപക്ഷം. വാർഡിൽ സി.പി.എമ്മിന്​ 79 വോട്ട്​ കഴിഞ്ഞതവണത്തെക്കാൾ വർധിച്ചു. 514 വോട്ടാണ്​ നേരത്തെ ലഭിച്ചത്​. ബി.ജെ.പിക്ക്​ വാർഡിൽ വോട്ട്​ ഗണ്യമായി കുറഞ്ഞു. ഇത്തവണ 98 വോട്ടാണ്​ ബി.ജെ.പിക്ക്​ ലഭിച്ചത്​. കഴിഞ്ഞതവണ 122 വോട്ട്​ കിട്ടിയിരുന്നു.

കോഴിക്കോട്
ഉപതെരഞ്ഞെടുപ്പ്; പാർട്ടികൾ സീറ്റ് നിലനിർത്തി
വടകര/കൂട്ടാലിട/ഈങ്ങാപ്പുഴ/താമരശ്ശേരി: ജില്ലയിലെ വിവിധ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കായി നടന്ന നാല് ഉപതെരഞ്ഞെടുപ്പുകളിൽ പാർട്ടികൾ സീറ്റ് നിലനിർത്തി. ഒഞ്ചിയം പഞ്ചായത്തിലെ അഞ്ചാം വാർഡ്, കോട്ടൂർ പഞ്ചായത്തിലെ നരയംകുളം രണ്ടാം വാർഡ്, പുതുപ്പാടി പഞ്ചായത്തിലെ വെസ്​റ്റ്​ കൈതപ്പൊയിൽ വാർഡ്, താമരശേരി പഞ്ചായത്തിലെ പള്ളിപ്പുറം വാർഡിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമായ മത്സരമാണ് ഒഞ്ചിയം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നടന്നത്. ആർ.എം.പി ഏരിയ കമ്മിറ്റി അംഗം പി. ശ്രീജിത്ത് 308 വോട്ടുകള്‍ക്കാണ് സി.പി.എമ്മിലെ രാജറാം തൈപ്പള്ളിയെ പരാജയപ്പെടുത്തിയത്. എ.ജി. ഗോപിനാഥ​​​​​െൻറ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഒഞ്ചിയം പഞ്ചായത്ത് ഭരണത്തെ വരെ സ്വാധീനിച്ചേക്കാവുന്ന ഉപതെരഞ്ഞെടുപ്പായിരുന്നു ഒഞ്ചിയത്തേത്. ആർ.എം.പി സ്ഥാനാർഥിയുടെ ഭൂരിപക്ഷത്തിൽ 269 വോട്ടി‍​​​​െൻറ കുറവുണ്ടാക്കാൻ സാധിച്ചുവെന്ന ആശ്വാസത്തിലാണ് ഇടതുപക്ഷം.
കോട്ടൂർ പഞ്ചായത്തിലെ നരയംകുളം രണ്ടാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സീറ്റ് നിലനിർത്തി.

299 വോട്ടി‍​​​​െൻറ ഭൂരിപക്ഷത്തിനാണ് സി.പി.എമ്മിലെ മേപ്പാടി ശ്രീനിവാസൻ വിജയിച്ചത്. മൊത്തം പോൾ ചെയ്ത വോട്ടിൽ 592 വോട്ട് ലഭിച്ചു. യു.ഡി.എഫ് സ്വതന്ത്രൻ ചെന്നാട്ടുകുഴി സത്യൻ 293 വോട്ടും ബി.ജെ.പി സ്വതന്ത്രൻ ടി.പി. വിപിൻദാസ് 121 വോട്ടും നേടി. കഴിഞ്ഞ തവണ ഇടതു ഭൂരിപക്ഷം 321 ആയിരുന്നു. കഴിഞ്ഞ തവണയെ അപേക്ഷിച്ച് ഇടതുമുന്നണിക്ക് 44 വോട്ടും യു.ഡി.എഫിന് 21 വോട്ടും കുറഞ്ഞപ്പോൾ ബി.ജെ.പിക്ക് 39 വോട്ട് കൂടി. ചെങ്ങോട്ടുമലയിലെ ക്വാറി മുതലാളിയിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് ടി.കെ. രഗിൽ ലാൽ രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

പുതുപ്പാടി പഞ്ചായത്തിലെ വെസ്​റ്റ്​ കൈതപ്പൊയിൽ വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ഭൂരിപക്ഷം വർധിപ്പിച്ചു. ആകെ പോൾ ചെയ്ത 1571 വോട്ടിൽ ഇടതുപക്ഷ സ്ഥാനാർഥി പി.ആർ. രാകേഷ് 859 നേടിയപ്പോൾ യു.ഡി.എഫ് സ്ഥാനാർഥി കെ. ആയിഷക്കുട്ടിക്ക് 672 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 183 ആയിരുന്ന ഭൂരിപക്ഷം 187 ആയി വർധിപ്പിച്ചാണ് ഇടതുപക്ഷം വാർഡ്‌ നിലനിർത്തിയത്. ബി.ജെ.പി സ്​ഥാനാർഥി രാജൻ കളക്കുന്നിന് 19 വോട്ട് ലഭിച്ചു.

ഉപതെരഞ്ഞെടുപ്പ് നടന്ന താമരശ്ശേരി പള്ളിപ്പുറം യു.ഡി.എഫ് സീറ്റ് നിലനിര്‍ത്തി. യു.ഡി.എഫിലെ എന്‍.പി മുഹമ്മദലി 369 വോട്ടി‍​​​​െൻറ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി പി.സി. ജുനൈസിനെ പരാജയപ്പെടുത്തിയത്. യു.ഡി.എഫി‍​​​​െൻറ സിറ്റിങ്​ സീറ്റായ പള്ളിപ്പുറത്ത് താമരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറായിരുന്ന കെ.സി. മാമു മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. എന്‍.പി. മുഹമ്മദലി 568 വോട്ടും പി.സി. ജുനൈസിന് 199 വോട്ടും, എസ്.ഡി.പി.ഐയിലെ പി.പി. നവാസ് 191 ഉം, ബി.ജെ.പി സ്ഥാനാർഥി സുധീർ ബാബുവിന്​ 127 വോട്ടുമാണ് ലഭിച്ചത്.

Tags:    
News Summary - Onchiyam Grama Panchayath RMP - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.