പാലക്കാട്: ഓണക്കാലത്ത് യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാൻ താഴെപ്പറയുന്ന പ്രത്യേക ട്രെയിനുകൾ സർവിസ് നടത്തും. ട്രെയിൻ നമ്പർ 06009 ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ-കണ്ണൂർ വൺവേ എക്സ്പ്രസ് സ്പെഷൽ ആഗസ്റ്റ് 28ന് രാത്രി 11.55ന് ഡോ. എം.ജി.ആർ ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചക്ക് രണ്ടിന് കണ്ണൂരിൽ എത്തും.
ട്രെയിൻ നമ്പർ 06125 കണ്ണൂർ-ബംഗളൂരു എക്സ്പ്രസ് സ്പെഷൽ ആഗസ്റ്റ് 29ന് രാത്രി 9.30ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11ന് ബംഗളൂരുവിൽ എത്തും. ട്രെയിൻ നമ്പർ 06126 ബംഗളൂരു-കണ്ണൂർ എക്സ്പ്രസ് സ്പെഷൽ ആഗസ്റ്റ് 30ന് രാത്രി ഏഴിന് ബംഗളൂരുവിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.15ന് കണ്ണൂരിൽ എത്തും.
നമ്പർ 16604 തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ മാവേലി എക്സ്പ്രസിന് ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ ഒന്നു വരെയും നമ്പർ 16603 മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസിന് ആഗസ്റ്റ് 26 മുതൽ 31 വരെയും ഒരു അധിക സ്ലീപ്പർ ക്ലാസ് കോച്ച് അനുവദിച്ചു.
നമ്പർ 16629 തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ മലബാർ എക്സ്പ്രസിന് ആഗസ്റ്റ് 27, 29, 30, 31, സെപ്റ്റംബർ ഒന്ന്, രണ്ട് തീയതികളിലും നമ്പർ 16630 മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ മലബാർ എക്സ്പ്രസിന് ആഗസ്റ്റ് 26, 27, 29, 30, 31, സെപ്റ്റംബർ ഒന്ന് തീയതികളിലും ഒരു അധിക സ്ലീപ്പർ ക്ലാസ് കോച്ച് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.