തിരുവനന്തപുരം: ഓണം ഉത്സവബത്തയുടെയും മറ്റ് ആനുകൂല്യങ്ങളുടെയും വിതരണത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ലെന്നും മുന്‍ വര്‍ഷത്തെപ്പോലെ ഇക്കുറിയും സമയബന്ധിതമായി വിതരണം ചെയ്യുമെന്നും മന്ത്രി ബിന്ദു കൃഷ്ണ. പൊതുമേഖല സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കുള്ള ഉത്സവബത്ത മാര്‍ഗ നിര്‍ദേശങ്ങള്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് അടുത്ത മന്ത്രിസഭ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
ഐ.ടി മേഖലയിലെ തൊഴില്‍ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ തുടര്‍ന്നുമുണ്ടാകും. മുഖ്യമന്ത്രിയുടെ സമയം ലഭിച്ചാലുടന്‍ ലേബര്‍ കോഡുമായി ബന്ധപ്പെട്ട ശില്‍പശാല സംഘടിപ്പിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി. ഓണം ഉത്സവബത്ത, മറ്റാനുകൂല്യ വിതരണം എന്നിവ ചര്‍ച്ചചെയ്യാന്‍ ചേർന്ന തൊഴിലാളി സംഘടന പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ 2,087 തൊഴിലാളികള്‍ക്ക് ഈ വര്‍ഷം ഓണത്തിനു 1,000 രൂപയുടെ സപ്ലൈകോ ഓണം ഗിഫ്റ്റ് കാര്‍ഡ് വിതരണം ചെയ്യും. മൂന്നു വര്‍ഷത്തിലധികമായി പൂട്ടിക്കിടക്കുന്ന കയര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ പൊതുമേഖല സ്ഥാപനങ്ങള്‍, എസ്റ്റേറ്റുകള്‍, എന്നിവിടങ്ങളിലെ 9,806 തൊഴിലാളികള്‍ക്ക് ഓണത്തിന് എക്‌സ്‌ഗ്രേഷ്യ അനുവദിക്കും.
ഒന്നോ അതിലധികമോ വര്‍ഷമായി പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് 2,500 രൂപ നിരക്കില്‍ എക്‌സ്‌ഗ്രേഷ്യ-ധനസഹായം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.