ഓണച്ചെലവിനും ശമ്പളവിതരണത്തിനും 1000 കോടികൂടി കടമെടുക്കുന്നു

തിരുവനന്തപുരം: അടുത്ത മാസത്തെ ശമ്പളവിതരണവും ഓണച്ചെലവുകളും സുഗമമാക്കാൻ 1000 കോടി രൂപ കൂടി സംസ്ഥാനം കടമെടുക്കുന്നു. ഇതിന്​ കടപ്പത്രം പുറപ്പെടുവിച്ചു. ലേലം 23ന്​ മുംബൈ റിസർവ്​ ബാങ്ക്​ ഓഫിസിൽ നടക്കും.

ഓണച്ചെലവുകൾക്കായി 7500 കോടിയുടെ അധിക ബാധ്യത സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്​. ഇതിന്​ പണം കണ്ടെത്താൻ വിവിധ നടപടികൾ സ്വീകരിച്ചുവരികയാണ്​. ശമ്പള-പെൻഷൻ വിതരണം, ക്ഷേമ പെൻഷൻ വിതരണം, ബോണസ്​ ഉത്സവബത്ത, വിവിധ മേഖലകൾക്കുള്ള സഹായം എന്നിവ​ക്ക്​ അടിയന്തരമായി പണം ക​​​ണ്ടെത്തേണ്ടതുണ്ട്​.

സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം 23 മുതൽ

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും നൽകുന്ന സൗജന്യ ഭക്ഷ്യക്കിറ്റിന്‍റെ വിതരണോദ്​ഘാടനം ഈ മാസം 22നും സംസ്ഥാനതല ഓണം ഫെയർ ഉദ്ഘാടനം 26നും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന്​ മന്ത്രി ജി.ആർ. അനിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

തുണി സഞ്ചി അടക്കം 14 ഇനം സാധനങ്ങൾ ഉൾപ്പെടുന്ന സൗജന്യ ഭക്ഷ്യക്കിറ്റിന്‍റെ സംസ്ഥാനതല വിതരണോദ്ഘാടനം 22ന് വൈകീട്ട്​ നാലിന്​ തിരുവനന്തപുരം അയ്യൻകാളി ഹാളിലാണ്​. ആഗസ്റ്റ് 23, 24 തീയതികളിൽ മഞ്ഞ കാർഡുടമകൾക്കുള്ള കിറ്റുകൾ വിതരണം ചെയ്യും. 25, 26, 27 തീയതികളിൽ പിങ്ക് കാർഡുടമകൾക്കും 29,30,31 തീയതികളിൽ നീല കാർഡുടമകൾക്കും സെപ്റ്റംബർ ഒന്ന്​ മുതൽ മൂന്നുവരെ വെള്ള കാർഡുടമകൾക്കും കിറ്റ്​ നൽകും. നിശ്ചയിക്കപ്പെട്ട തീയതികളിൽ വാങ്ങാൻ കഴിയാത്തവർക്ക്​ സെപ്റ്റംബർ നാല്​ മുതൽ ഏഴുവരെ നൽകും. അവരവരുടെ റേഷൻ കടകളിൽ നിന്നുതന്നെ കിറ്റുകൾ കൈപ്പറ്റണം. സെപ്റ്റംബർ നാലിന്​ റേഷൻ കടകൾക്ക് പ്രവൃത്തി ദിനമായിരിക്കും. ഏഴിനുശേഷം കിറ്റ്​ വിതരണം ഉണ്ടാകില്ല.

സൗജന്യ ഭക്ഷ്യക്കിറ്റിലെ ഇനങ്ങൾ

കശുവണ്ടിപ്പരിപ്പ് 50 ഗ്രാം, മില്‍മ നെയ്യ് 50 മി.ലിറ്റർ, ശബരി മുളകുപൊടി 100 ഗ്രാം, ശബരി മഞ്ഞള്‍പ്പൊടി 100 ഗ്രാം, ഏലക്ക 20 ഗ്രാം, ശബരി വെളിച്ചെണ്ണ 500 മി.ലിറ്റർ, ശബരി തേയില 100 ഗ്രാം, ശര്‍ക്കരവരട്ടി / ചിപ്സ് 100 ഗ്രാം, ഉണക്കലരി 500 ഗ്രാം, പഞ്ചസാര ഒരു കിലോ, ചെറുപയര്‍ 500 ഗ്രാം, തുവരപ്പരിപ്പ് 250 ഗ്രാം, പൊടി ഉപ്പ് ഒരുകിലോ, തുണി സഞ്ചി ഒരെണ്ണം.

Tags:    
News Summary - Onam 2022 kerala govt borrowing another 1000 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.