കൊയിലാണ്ടി: ഒാണത്തിന് പുത്തൻ കലത്തിൽ പുത്തരിച്ചോറു വെച്ച് ഉണ്ണുകയെന്ന ശീലം പതുക്കെപ്പതുക്കെ തിരിച്ചുവരുകയാണ്. ഇതിനായി കലം വാങ്ങി മയക്കിവെക്കുന്ന കാലമാണിപ്പോൾ. ഒാണക്കാലത്ത് കലം വിപണിയും ഉണരും. കടകൾക്ക് പുറമെ പരമ്പരാഗതമായി കുടിൽ വ്യവസായത്തിൽ ഏർപ്പെട്ടവരും തെരുവുകളിൽ വിൽപനക്കിറങ്ങും. അടുക്കളകളിൽ വന്ന പരിഷ്കാരങ്ങൾക്കിടയിൽ മൺപാത്രങ്ങളുടെ പ്രാധാന്യം കുറഞ്ഞുവെങ്കിലും ഇപ്പോൾ ഉപയോഗം കൂടിവരുന്നുണ്ടെന്ന് ഒറ്റപ്പാലം കൊണ്ടാഴിയിൽനിന്ന് നഗരസഭ പുതിയ ബസ്സ്റ്റാൻഡിന് സമീപം കലം വിൽപനക്കെത്തിയ രാധ പറഞ്ഞു.
ഒാണക്കച്ചവടം ലക്ഷ്യമിട്ടാണ് ഏറെ ദൂരം പിന്നിട്ട് ഇവർ കൊയിലാണ്ടിയിലെത്തിയത്. കൂടെ ബി.കോം വിദ്യാർഥിയായ മകൻ വിഷ്ണുവുമുണ്ട്. വർഷങ്ങളായി ഒാണക്കാലത്ത് കൊയിലാണ്ടിയിൽ മൺപാത്രങ്ങളുടെ കച്ചവടം നടത്തുന്നവരായിരുന്നു ഉേള്ള്യരിയിൽനിന്നുള്ള ബാലൻ, ലീല ദമ്പതികൾ. ബാലൻ മരിച്ചെങ്കിലും ലീല പതിവുതെറ്റിക്കാതെ ഇൗ തവണയും വന്നു. ഉള്ള്യേരിയിൽനിന്നുള്ള കൃഷ്ണൻ, അമ്മാളു ദമ്പതികളും കാലങ്ങളായി ഇൗ രംഗത്തുള്ളവരാണ്. നെയ്ച്ചട്ടി, കൽച്ചട്ടി, കലം, മീൻച്ചട്ടി, പത്തിരിച്ചട്ടി തുടങ്ങിയവയാണ് പ്രധാനമായും ഇവർ വിൽപനക്കെത്തിച്ചിട്ടുള്ളത്. ഒാണക്കാലത്ത് മോശമല്ലാത്ത കച്ചവടം നടക്കും. അഞ്ച് വയസ്സ് മുതലുള്ളവർ തുടങ്ങി പ്രായമുള്ളവർ വരെ ഇൗ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. പക്ഷേ, അതിനനുസരിച്ചുള്ള വരുമാനം ലഭിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.