മുക്കം: ഓണപ്പൂക്കൾക്കിടയിൽ പൊലിമയേകാൻ ചിലയിടങ്ങളിൽ ചൈനീസ് ബലൂൺ ഫ്ലവറുകളും. അമ്പലവയലിലെയും മറ്റും ഫാമുകളിൽനിന്ന് അപൂർവമായി എത്തുന്ന പൂക്കൾ നീല, വെള്ള, പിങ്ക്, ഇളംപച്ച എന്നീ നിറത്തിലാണ്. ബലൂൺ ആകൃതിയാണ് പേരിന് കാരണം. പ്ലാറ്റിക്കോഡൻ ഗ്രാൻറ് േഫ്ലാറസ് എന്നതാണ് ശാസ്ത്രനാമം. പൂക്കള മത്സരത്തിനും മറ്റും പുതുമയുള്ള കളങ്ങൾ തീർക്കാൻ ബലൂൺ പൂക്കൾ അേന്വഷിച്ച് ഏറെ പേർ എത്തുന്നതായി വിൽപനക്കാർ പറയുന്നു. കർണാടകയിലെ പല വീടുകളിലും ബലൂൺ ഫ്ലവറുകൾ നട്ടുപിടിപ്പിച്ച് വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.