ഓമാനൂർ ആക്രമണം: മൂന്നു​പേർ കൂടി അറസ്​റ്റിൽ

മലപ്പുറം: എടവണ്ണപ്പാറ ഓമാനൂർ ചെത്തുപാലത്ത്​ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്നാരോപിച്ച്​ ​രണ്ട് ​ യുവാക്കളെ മർദിച്ച സംഭവത്തിൽ മൂന്നുപേർ കൂടി അറസ്​റ്റിൽ. ഓമാനൂർ സ്വ​ദേശികളായ വടക്കേത്തൊടി കെ. ഉമ്മർ (46), പള്ളിപ ുറായി കുരുണികുളവൻ വി.കെ. സിദ്ദീഖ്​ (50) തടപ്പറമ്പ പള്ളിയാളി വീട്ടിൽ മുഹമ്മദ്​ റഫീഖ്​ (32) എന്നിവ​െ​രയാണ്​ മലപ്പുറം ഡിൈവ.എസ്​.പി പി.പി. ഷംസി​​െൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്​റ്റ്​ ചെയ്​തത്​.

വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ്​​ കേസ്​​. ഇതോടെ അറസ്​റ്റിലായവരു​െട എണ്ണം ആറായി. സംഭവത്തിൽ പങ്കുണ്ടെന്ന്​ സംശയിച്ച്​ പിടികൂടിയ രണ്ടു​പേ​െ​ര ചോദ്യംചെയ്​ത േശഷം വിട്ടയച്ചു. സി.സി.ടി.വി-മൊബൈൽ ദൃശ്യങ്ങൾ പരിശോധിച്ചാണ്​ അന്വേഷണം​. ആക്രമണത്തിനിരയായ യുവാക്കളുടെയും നാട്ടുകാരുടെയും മൊഴിയും എടുത്തിട്ടുണ്ട്​. അന്വേഷണം ഊർജിതമാക്കിയതായി ​പൊലീസ്​ അറിയിച്ചു.

ആക്രമണത്തിൽ നേരിട്ട്​ പങ്കുവഹിച്ചെന്ന്​ കരുതുന്ന പത്തോളം ​പേ​െ​രക്കുറിച്ച്​ പൊലീസിന്​ ബുധനാഴ്​ച തന്നെ സൂചന ലഭിച്ചിരുന്നു. കൂടുതൽ സി.സി.ടി.വി ദൃശ്യങ്ങളും മൊബൈൽ ദൃശ്യങ്ങളും പൊലീസ്​ ശേഖരിച്ചിട്ടുണ്ട്​. കുട്ടിയെ തട്ടി​ക്കൊണ്ടുേപായെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലൂ​െട നടത്തിയ പ്രചാരണവും അന്വേഷിക്കുന്നുണ്ട്​. പരീക്ഷ പേപ്പർ ലഭിക്കുമെന്ന പേടിയിൽ സ്​കൂളിലേക്ക്​ പോകാതിരിക്കാനായാണ്​ തട്ടിക്കൊണ്ട​ുപോകാൻ ശ്രമിച്ചതായി പറഞ്ഞതെന്ന്​ കുട്ടി വ്യക്​തമാക്കിയിരുന്നു​.

Tags:    
News Summary - omanoor attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.