തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനായി തൃശ്ശൂര്‍ സിറ്റിയിലെ ഒല്ലൂര്‍ പൊലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്തു. ഇതു സംബന്ധിച്ച അറിയിപ്പ് സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ചു.
മയക്കുമരുന്നിന് എതിരെയുളള നിയമം, എക്സൈസ് നിയമം, ആയുധനിയമം എന്നിവ അനുസരിച്ചുളള നടപടികള്‍, വാറന്‍റ് നടപ്പാക്കല്‍, കരുതല്‍ നടപടികള്‍, പഴയ കേസുകളിന്‍മേലുള്ള നടപടികള്‍, ശിക്ഷാവിധികള്‍, എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയുളള വിലയിരുത്തലിന് ശേഷമാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
പാസ്പോര്‍ട്ട്, ആയുധം എന്നിവ അനുവദിക്കുന്നതിനുള്ള പരിശോധന, റോഡ് നിയമങ്ങള്‍, ക്രൈം കേസുകള്‍, ക്രമസമാധാന മേഖലയിലെ പ്രവർത്തനങ്ങൾ, ദുര്‍ബല വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ എന്നിവയും അവാര്‍ഡ് നിര്‍ണയത്തിന് മാനദണ്ഡങ്ങളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.