പ്രളയത്തെ തുടർന്ന് ക്യാമ്പിലേക്ക് മാറിയ വൃദ്ധൻ മരണപ്പെട്ടു            

പുറത്തൂർ: പ്രളയത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയ വൃദ്ധൻ ആശുപത്രിയിൽ മരിച്ചു. മംഗലം ഗ്രാമപഞ്ചായത്തിലെ ചേന്നര എൻ.ഒ.സി പടി സ്വദേശി പല്ലാറ്റ് പറമ്പിൽ മുഹമ്മദ് (90) ആണ് മരിച്ചത്. പ്രളയദിനത്തിൽ വീട്ടിൽ വെള്ളം കയറിയതിനാൽ തിരുർ ബോയ്സ് ഹൈസ്കൂലേക്ക് മാറിയുന്നു. എന്നാൽ, രോഗിയായ മുഹമ്മദിന് വിശ്രമിക്കാൻ സ്ഥലമില്ലാത്തതിനാൽ അടുത്ത ദിവസം തിരുർ ഗവ: ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

രോഗം  മൂർച്ചിച്ചതിനാൽ പെരുന്നാളിനു ഡിസ്ചാർജ് ചെയ്യാൻ കഴിഞ്ഞില്ല. വീട്ടിൽ നിന്നും പ്രളയദിനത്തിൽ രാത്രി ഇറങ്ങിയ മുഹമ്മദ് രണ്ടാം പെരുന്നാളിന് ആശുപത്രിയിൽ വച്ചു മരണപ്പെടുകയായിരുന്നു. മയ്യത്ത് മുട്ടന്നൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മകൻ അലിക്കുട്ടിയുടെ പേരിലുള്ള മൂന്നു സെന്‍റ് സ്ഥലത്ത് വർഷങ്ങൾക്ക് മുമ്പ് പഞ്ചായത്ത് നൽകിയ വീട്ടിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്.

എന്നാൽ, പ്രസ്തുത സ്ഥലം ഈട് നൽകി എടുത്ത വായ്പ അടവ് തെറ്റി ജപ്തി നടപടികൾ നേരിട്ടതിനെ തുടർന്ന് നാട്ടുകാർ ഏറ്റെടുത്തിരിക്കയാണ് പ്രസ്തുത വായ്പ.
 

Tags:    
News Summary - Oldage Man Dead in Purathoor -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.