Posted On
date_range Updated On
date_range നികുതിയായി പഴയ നോട്ട് സ്വീകരിക്കും– തോമസ് െഎസക്
ന്യൂഡൽഹി: സംസ്ഥാനത്ത് എല്ലാ തരത്തിലുള്ള നികുതി അടക്കുന്നതിനും പഴയ നോട്ടുകൾ ഉപയോഗിക്കാമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിന് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് തിങ്കളാഴ്ച പുറത്തിറക്കും. കെ.എസ്.ആര്‍.ടി.സി സീസണ്‍ ടിക്കറ്റ് ബുക്കിങ്ങിനും പഴയ നോട്ടുകള്‍ ഉപയോഗിക്കാമെന്നും അദ്ദേഹം അറിയിച്ചു. നോട്ടിെൻറ ലഭ്യത ഉറപ്പാക്കുന്നതുവരെ 500, 1000 രൂപാ നോട്ടുകൾ സ്വീകരിക്കുമെന്നും തോമസ് െഎസക് വ്യക്തമാക്കി.
നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ധരിപ്പിക്കാന്‍ കേന്ദ്ര ധനമന്ത്രിയെ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് മാറ്റത്തെ തുടര്‍ന്ന് വരുമാനം കുറഞ്ഞെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഗ്രാന്റ് അനുവദിക്കണമെന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.