പാനൂർ(കണ്ണൂർ): പൊയിലൂർ മടപ്പുരയുടെ ഭണ്ഡാരം കവർന്ന സംഭവത്തിൽ മലബാർ ദേവസ്വം ബോർഡ് പ ്രസിഡൻറ് ഒ.കെ. വാസു മുഖ്യ ആസൂത്രകനാണെന്ന് സി.പി.എം പ്രവർത്തകനും കേസിൽ മുഖ്യപ്രതിയ ുമായ നെട്ടൂർ വലിയത്ത് സുമേഷിെൻറ (31) വെളിപ്പെടുത്തൽ.
ആറ് ലക്ഷം രൂപക്ക് ക്വട്ടേഷൻ ന ൽകിയെന്നാണ് സുമേഷ് വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം കൊളവല്ലൂർ പൊലീസ് സ്റ്റേഷനിൽ അഡ്വക്കറ്റ് മുഖാന്തരം ഹാജരായ സുമേഷ് റിമാൻഡിലാണ്. അറസ്റ്റിലായവർ ബി.ജെ.പി പ്രവർത്തകരാണെന്നും കവർച്ചക്കുപിന്നിൽ ബി.ജെ.പി, ആർ.എസ്.എസ് നേതൃത്വമാണെന്നും ഒ.കെ. വാസു വാർത്തസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഇതിനെ തുടർന്നാണ് പാർട്ടി പ്രവർത്തകരോടും സുഹൃത്തുക്കളോടും സുമേഷ് സത്യാവസ്ഥ വെളിപ്പെടുത്തിയത്. ഇതിെൻറ വിഡിയോ, ഓഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മലബാർ ദേവസ്വം ബോർഡിനു കീഴിലേക്ക് പൊയിലൂർ മടപ്പുരയെ എത്തിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് കവർച്ച എന്നതാണ് പുറത്തുവരുന്നത്. ദേവസ്വം ബോർഡും പാനോളി തറവാടുകാരും തമ്മിൽ നടക്കുന്ന കേസിൽ അനുകൂല വിധിക്കായാണ് ഈ സാഹസകൃത്യത്തിന് ഇവരെ പ്രേരിപ്പിച്ചതെന്നാണ് വിവരം. കേസിൽ നേരത്തെ അറസ്റ്റിലായ വിപിൻ, ദിനേശൻ എന്നിവരും റിമാൻഡിലാണ്.
പ്രതികളെ കൂടുതൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് പൊലീസ് നീക്കം.
ജനുവരി 19ന് പുലർച്ചയാണ് മടപ്പുര ഭണ്ഡാരവും സമീപത്തെ മഹാദേവ ക്ഷേത്ര ഭണ്ഡാരവും കവർച്ച ചെയ്യപ്പെട്ടത്. പ്രതിയുടെ വെളിപ്പെടുത്തലോടെ പാനൂരിെൻറ രാഷ്ട്രീയ മണ്ഡലത്തിൽ ഏറെ വിവാദങ്ങൾ സൃഷ്ടിക്കപ്പെടാൻ സാധ്യതയുള്ള പ്രശ്നമായി പൊയിലൂർ മടപ്പുര കവർച്ച മാറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.