തിരുവനന്തപുരം: വിരമിച്ച് മൂന്നുവർഷമായിട്ടും സ്വകാര്യ കാറിലെ ഔദ്യോഗിക മുദ്ര മാറ്റാത്തതിൽ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിക്കെതിരേ കേസെടുക്കാൻ ഉത്തരവിട്ടു. സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖരാണ് ഉത്തരവിട്ടത്. വിരമിച്ച് മൂന്നുവർഷം കഴിഞ്ഞിട്ടും നിയമവിരുദ്ധമായി സ്വകാര്യ വാഹനത്തിൽ ഡി.ജി.പിയുടെ സ്റ്റാർ ബോർഡ് പതിപ്പിച്ച് യാത്ര ചെയ്യുന്നതായി പരാതി ലഭിച്ചതോടെയാണ് അന്വേഷണം.
കോട്ടയം വിജിലൻസ് കോടതിയിൽ എത്തിയപ്പോഴാണ് തച്ചങ്കരിയുടെ കാറിൽ നമ്പർ പ്ലേറ്റിനോട് ചേർന്ന് നക്ഷത്രചിഹ്നമുള്ളത് ശ്രദ്ധയിൽപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തുടർന്ന് കോട്ടയം എസ്.പി. നടത്തിയ അന്വേഷണത്തിൽ ചട്ടലംഘനമുണ്ടായെന്ന് സ്ഥിരീകരിച്ചു. ഗതാഗത നിയമങ്ങൾ ലംഘിച്ചതിനും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനും കേസെടുക്കാൻ കോട്ടയം എസ്.പിക്ക് ഡി.ജി.പി നിർദേശം നൽകുകയും ചെയ്തു.
അതേസമയം, ഡ്രൈവർക്ക് സംഭവിച്ച വീഴ്ചയാണെന്നും ത്രീസ്റ്റാർ ബോർഡ് വെച്ച് താൻ യാത്ര ചെയ്തിട്ടില്ലെന്നും തച്ചങ്കരി പ്രതികരിച്ചിരുന്നു. നിയമലംഘനം ചൂണ്ടിക്കാട്ടിയതോടെ വാഹനത്തിലെ ബോർഡ് മാറ്റാൻ ശ്രമിക്കുകയും സ്ഥലത്തുനിന്ന് വാഹനം മാറ്റുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.