Posted On
date_range Updated On
date_range ഒാഖി ദുരന്തം: ഒരു മരണം കൂടി
തിരുവനന്തപുരം: ഒാഖി ദുരന്തത്തിൽ നിന്ന് രക്ഷെപ്പട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തിരുവനന്തപുരം പുല്ലുവിള സ്വദേശി രതീഷ്(30) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കടലിൽ നിന്ന് രക്ഷാപ്രവർത്തകർ കണ്ടെത്തി ആശുപ്രതിയിലെത്തിച്ചിരുന്നെങ്കിലും ഗുരുതരാവസ്ഥയലായതിനാൽ ചികിത്സയിൽ തുടരുകയായിരുന്നു. ഇതോടെ ജില്ലയിൽ മാത്രം ദുരന്തത്തിൽ 32പേർ മരിച്ചു.
അതേസമയം ഇനിയും കെണ്ടത്താനുള്ളവർക്കായി ഇന്നും തിരച്ചിൽ തുടരും. 91 പേരെ ഇനിയും കണ്ടെത്താനുെണ്ടന്നാണ് സർക്കാർ കണക്ക്. വിവിധയിടങ്ങളിലായി ഇന്നലെ കണ്ടെത്തിയ 544 പേരിൽ എത്ര മലയാളികളുണ്ട് എന്നതിശന കുറിച്ച് വ്യക്തമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.