ഓഖി: 15 മത്സ്യത്തൊഴിലാളികളെ കൂടി കണ്ടെത്തി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽ പെട്ട 15 മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. കോഴിക്കോട് തീരത്ത് നിന്നും വ്യോമസേനയാണ് ഇവരെ കണ്ടെത്തിയത്. ഇവരെ ഹെലികോപ്റ്ററിൽ കവരത്തിയിൽ എത്തിക്കും.

അതേസമയം, ചുഴലിക്കാറ്റിൽ പെട്ട മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. കടലിൽ 100 നോട്ടിക്കൽ മൈൽ അകലെ ഒഴുകിനടന്ന മൃതദേഹങ്ങൾ തീരസേനയുടെ വൈഭവ് കപ്പലാണു കണ്ടെത്തിയത്. മൃതദേഹങ്ങൾ ഉടൻ തിരുവനന്തപുരത്ത് എത്തിക്കും. മറൈൻ എൻഫോഴ്സ്മെന്‍റ് നടത്തിയ തിരച്ചിലിൽ മറ്റൊരു മൃതദേഹം  ആലപ്പുഴ പുറങ്കടലിൽ നിന്നാണ് ലഭിച്ചത്. മൃതദേഹം 11.30ോടെ അഴീക്കൽ ഹാർബറിൽ എത്തിക്കും. 

ദുരന്തത്തിന്റെ എട്ടാം ദിനമായ ഇന്നും കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. കടലിൽനിന്ന് ബുധനാഴ്ച മൃതദേഹങ്ങളൊന്നും കണ്ടെത്തിയില്ല. ഇനിയും ഒൻപതു മൃതദേഹങ്ങൾ തിരിച്ചറിയാനുണ്ട്.

ഓഖി ദുരന്തത്തിൽ പെട്ട് എത്രപേരെ കാണാതായിട്ടുണ്ട് എന്നതിനെപ്പറ്റിയുള്ള സർക്കാരിന്‍റെയും നാട്ടുകാരുടേയും കണക്കുകൾ തമ്മിൽ വ്യത്യാസമുണ്ട്.  ബുധനാഴ്ച കൊച്ചിയിൽ 23 പേരെയും ലക്ഷദ്വീപിൽ 111 പേരെയും കണ്ടെത്തിയിരുന്നു. കടലിൽ ഇപ്പോഴും ബോട്ടുകൾ കുടുങ്ങിയിട്ടുണ്ടെന്നാണു രക്ഷപ്പെട്ടവർ പറയുന്നത്. 

Tags:    
News Summary - Ockhi: Three bodies were recovered-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.